BREAKING NEWS


Author: Nagaram Network

റഷ്യയിൽ സൈനിക കാർഗോ വിമാനം തകർന്നു; 29 പേർ മരിച്ചു
World

റഷ്യയിൽ സൈനിക കാർഗോ വിമാനം തകർന്നു; 29 പേർ മരിച്ചു

മോസ്‌കോ: റഷ്യയിൽ സൈനിക കാർഗോ വിമാനം തകർന്നുവീണ് 29 പേർ മരിച്ചു. ക്രിമിയയിൽ ആന്റണോവ് എഎൻ-26 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 23 യാത്രികരും 6 ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. അപകടത്തിൽ മുഴുവൻ പേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റഷ്യൻ അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. വൈകിട്ട് ആറുമണിയോടെ വിമാനവുമായി ബന്ധം നഷ്ടപ്പെട്ടതായും പിന്നാലെ ക്രിമിയയിലെ കുന്നുകൾ നിറഞ്ഞ പ്രദേശത്ത് വിമാനം തകർന്നുവീണതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2014ൽ യുക്രെയിനിൽ നിന്ന് റഷ്യ കൈവശപ്പെടുത്തിയ പ്രദേശമാണ് ക്രിമിയ. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും സൈനിക കമ്മീഷൻ അന്വേഷണം നടത്തുകയാണെന്നും അധികൃതർ അറിയിച്ചു....
ദിനേശ് ഐടി സൊലൂഷൻസ് വിവാദം: ആരോപണം ശരിയെന്ന് ഹൈക്കോടതി പറഞ്ഞുവെന്ന് ചെന്നിത്തല
Kerala News

ദിനേശ് ഐടി സൊലൂഷൻസ് വിവാദം: ആരോപണം ശരിയെന്ന് ഹൈക്കോടതി പറഞ്ഞുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: ദിനേശ് ഐടി സൊലൂഷൻസുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ കഴമ്പുള്ളതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതായി രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി കൂടാതെ സഹകരണ മന്ത്രിയും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രേഖകളില്ലാതെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും തന്റെ ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിൻമാറാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 231 കോടിക്ക് ചെയ്യാവുന്ന പദ്ധതി 735 കോടിക്ക് നടപ്പാക്കുന്നതിലൂടെ വൻ അഴിമതിയാണുണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണത്തിന്റെ അവസാന ഘട്ടത്തിൽ വലിയ അഴിമതികൾ നടക്കുകയാണെന്നും സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം നടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ പ്രാഥമിക സഹകരണ സ്ഥാപനങ്ങൾക്ക് സോഫ്റ്റ്‌വെയർ തയ്യാറാക്കാനുള്ള കരാർ ടാറ്റാ കൺസൾട്ടൻസിക്ക് നൽകാൻ തീരുമാനിച്ചിരുന്നുവെങ്കിലും, അത് ദിനേശ് ബീഡി സഹകരണ സ...
എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി; അതിവേഗ റെയിൽ മുതൽ സൗജന്യ സേവനങ്ങൾ വരെ വാഗ്ദാനങ്ങൾ
Election

എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി; അതിവേഗ റെയിൽ മുതൽ സൗജന്യ സേവനങ്ങൾ വരെ വാഗ്ദാനങ്ങൾ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽവേ ഉൾപ്പെടെ വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എയിംസ് യാഥാർഥ്യമാക്കുക, ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുക, പാവപ്പെട്ട കുടുംബങ്ങൾക്ക് രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുക തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ സർവീസ് ആരംഭിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. പാവപ്പെട്ട വനിതകൾക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡ്, ഓരോ വീട്ടിലും 20,000 ലിറ്റർ സൗജന്യ കുടിവെള്ളം എന്നിവയും വാഗ്ദാനം ചെയ്യുന്നു. ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കുമെന്നും ശബരിമല വിഷയത്തിൽ സിബിഐ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കുന്നു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രകടനപത്രിക പ്രകാശനം ചെയ്തു. “ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം” എന്ന തലക്കെട്ടിലാണ് പ്ര...
എൽഡിഎഫ് പ്രകടനപത്രിക ഇന്ന് അന്തിമമാക്കും; പെൻഷൻ വർധനയും സ്ത്രീസുരക്ഷാ പദ്ധതികളും പരിഗണനയിൽ
Election

എൽഡിഎഫ് പ്രകടനപത്രിക ഇന്ന് അന്തിമമാക്കും; പെൻഷൻ വർധനയും സ്ത്രീസുരക്ഷാ പദ്ധതികളും പരിഗണനയിൽ

തിരുവനന്തപുരം: എൽഡിഎഫ് പ്രകടനപത്രികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അന്തിമ രൂപം നൽകും. സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയായി ഉയർത്തണമെന്ന് സബ്കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ നിർദേശങ്ങൾ ഉൾപ്പെടുത്തി കരട് തയ്യാറാക്കിയിരിക്കുന്നത്. റേഷൻ കാർഡ് അടിസ്ഥാനമില്ലാതെ എല്ലാ സ്ത്രീകൾക്കും 1,000 രൂപയുടെ സ്ത്രീസുരക്ഷാ പെൻഷൻ നൽകുന്ന കാര്യവും പരിഗണനയിലാണ്. നിലവിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റൊരു വരുമാനമാർഗമില്ലാത്ത സ്ത്രീകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതി വിപുലീകരിക്കാനാണ് നിർദേശം. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതും പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ്. രണ്ട് ദിവസത്തിനകം പ്രകടനപത്രിക പുറത്തിറക്കാനാണ് തീരുമാനം. തോമസ് ഐസക് ചെയർമാനായ സമിതിയിൽ മാത്യൂ ടി തോമസ്, പ്രകാശ് ബാബു, വർഗീസ് ജോർജ് എന്നിവർ അം...
ബിഹാറിലെ നളന്ദയിലെ മാ ശീതള ക്ഷേത്രത്തില്‍ മേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 8 പേർക്ക് ദാരുണാന്ത്യം
National

ബിഹാറിലെ നളന്ദയിലെ മാ ശീതള ക്ഷേത്രത്തില്‍ മേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 8 പേർക്ക് ദാരുണാന്ത്യം

റാഞ്ചി: ബിഹാറിലെ നളന്ദയിലെ മാ ശീതള ക്ഷേത്രത്തില്‍ മേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് പേർക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രത്തില്‍ മേളയുടെ ഭാഗമായി നിരവധി പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിനിടെ തിക്കും തിരക്കുമുണ്ടായതോടെ ആള്‍ക്കൂട്ടം ഭയപ്പെടുകയും തുടര്‍ന്ന് അപകടമുണ്ടാവുകയുമായിരുന്നു.പരിക്കേറ്റവരെ ബീഹാറിലെ മോഡല്‍ ആശുപത്രിയിലേക്ക് മാറ്റി. ...
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്
Weather

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു. ഇന്നും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടത്തരം നേരിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം പാറശ്ശാലയിൽ ആയിരത്തിലധികം വാഴകൾ നശിച്ചു....
ചെക്ക് കേസ്: എം.കെ. മുനീറിന്റെ  അപ്പീൽ തള്ളി  കോടതി
Kerala News

ചെക്ക് കേസ്: എം.കെ. മുനീറിന്റെ അപ്പീൽ തള്ളി കോടതി

കോഴിക്കോട്: ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിന് തിരിച്ചടി. കേസിൽ നൽകിയ അപ്പീൽ കോഴിക്കോട് ജില്ലാ അഡീഷണൽ കോടതി തള്ളി. പരാതിക്കാരന് 2.60 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടു. തുക അടച്ചില്ലെങ്കിൽ ആറുമാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. അഭിഭാഷകനായ മുനീർ അഹ്മദ് ആണ് കേസിലെ പരാതിക്കാരൻ. ഇന്ത്യാവിഷൻ, എം.കെ. മുനീർ, ജമാലുദീൻ ഫാറൂഖ്, മുനീറിന്റെ ഭാര്യ നഫീസ എന്നിവർക്കെതിരെയാണ് കോടതി വിധി വന്നത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം. ഇന്ത്യാവിഷൻ സ്ഥാപനത്തിന് വേണ്ടി 1.37 കോടി രൂപ മുനീർ അഹ്മദിൽ നിന്ന് കടമായി വാങ്ങിയിരുന്നു. പിന്നീട് തുക തിരികെ ആവശ്യപ്പെട്ടപ്പോൾ 2013ൽ നൽകിയ ചെക്ക് മടങ്ങിയതോടെ പരാതിയിലേക്ക് കാര്യങ്ങൾ നീങ്ങി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുനീറിന്റെ അഭിഭാഷകൻ അറിയിച്ചു....
മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചു;സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala News

മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചു;സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എറണാകുളം: നടൻ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചെന്നാരോപിച്ചാണ് നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദി ഡിസേബിൾഡ് പരാതി നൽകിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിവാദ പരാമർശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസിനെ ഹനിക്കുന്നതാണ് പരാമർശമെന്ന് പരാതിയിൽ പറയുന്നു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. കേരളത്തിൽ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കണമെന്നായിരുന്നു സലിം കുമാർ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ പരിഹസിച്ചുകൊണ്ടാണ് ഈ പ്രസ്താവന നടത്തിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് മാനസിക വെല്ലുവിളി നേരിടുന്നവർക്കെതിരായ അപമാനകരമായ പരാമർശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ...
സ്റ്റാലിന്റെ സംസ്ഥാനതല പ്രചാരണത്തിന് ഇന്ന് തുടക്കം; തിരുവാരൂരിൽ ആദ്യ പൊതുയോഗം
National

സ്റ്റാലിന്റെ സംസ്ഥാനതല പ്രചാരണത്തിന് ഇന്ന് തുടക്കം; തിരുവാരൂരിൽ ആദ്യ പൊതുയോഗം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സംസ്ഥാനതല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പിതാവും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ജന്മസ്ഥലമായ തിരുവാരൂരിലാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. 2011ലും 2016ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കരുണാനിധി തിരുവാരൂർ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചിരുന്നത്. തിരുവാരൂർ ത്യാഗരാജസ്വാമി ക്ഷേത്രത്തിന് സമീപമുള്ള സൗത്ത് സ്ട്രീറ്റിൽ നടക്കുന്ന പൊതുയോഗത്തിൽ സ്റ്റാലിൻ പങ്കെടുക്കും. തുടർന്ന് മന്നാർഗുഡി, തിരുവാരൂർ, കിഴ്‌വേലൂർ, നന്നിലം, തിരുത്തുറൈപൂണ്ടി മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. പാർട്ടി അറിയിച്ചതനുസരിച്ച് നാളെ (ഏപ്രിൽ 1) തിരുച്ചി, കരൂർ ജില്ലകളിലും മറ്റന്നാൾ (ഏപ്രിൽ 2) ഈറോഡ്, കോയമ്പത്തൂർ ജില്ലകളിലും സ്റ്റാലിൻ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകും. കഴിഞ്ഞ ദിവസമാണ് സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ...
മസൂദ് അസറിന്റെ സഹോദരൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു
World

മസൂദ് അസറിന്റെ സഹോദരൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസറിന്റെ മുതിർന്ന സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പാകിസ്ഥാനിലെ ബഹവൽപൂരിലുള്ള ജാമിയ മസ്ജിദ് വാലി പള്ളിയിൽ അൻവറിന്റെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് ജെയ്‌ഷെ മുഹമ്മദ് അറിയിച്ചു. മസൂദ് അസറിന്റെ അഞ്ച് സഹോദരങ്ങളിൽ ഒരാളാണ് അൻവർ. ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നയാളായിരുന്നു അൻവർ. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂരിൽ തന്റെ കുടുംബത്തിലെ 10 പേരും നാലോളം അനുയായികളും കൊല്ലപ്പെട്ടതായി അൻവർ നേരത്തെ പറഞ്ഞിരുന്നു....