BREAKING NEWS


മുഖ്യമന്ത്രി ചർച്ചയിലെ കാലതാമസം അതൃപ്തിക്ക് കാരണമായി: ബെന്നി ബെഹനാൻ

By Nagaram Network
download 2026 05 12T211314.024

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ച നീണ്ടുപോയത് പാർട്ടിക്കുള്ളിൽ വലിയ അതൃപ്തിക്ക് ഇടയാക്കിയെന്ന് ബെന്നി ബെഹനാൻ എംപി ന്യൂസ് മലയാളത്തോട് പറഞ്ഞു.

“കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. മുഖ്യമന്ത്രിയായി ആരെത്തിയാലും അത് സ്വീകാര്യമായിരിക്കും. വെളുത്ത പുക ഉടൻ ഉയരും,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, മുഖ്യമന്ത്രിയെ ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാഹുൽ ഗാന്ധിയോട് അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്.

വിഷയത്തിൽ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് ഡൽഹിയിൽ നിർണായക നീക്കങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം ഇനി വൈകിക്കരുതെന്ന് അവർ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ഇന്നുതന്നെ തീരുമാനം പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് ശ്രമം ശക്തമാക്കിയിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *