BREAKING NEWS


“ജനവിധിയല്ല, ഗൂഢാലോചനയുടെ ഫലം”; തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ മമത ബാനർജി

By Nagaram Network
1733738534 mamata 8

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ ഗുരുതര ആരോപണങ്ങളുമായി മമത ബാനർജി. തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും ഗൂഢാലോചനയുടെ ഫലമാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ ടിഎംസി മത്സരിച്ചത് ബിജെപിക്കെതിരെയല്ല, മറിച്ച് ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻക്കെതിരെയാണെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി വ്യാപക ക്രമക്കേടുകൾ നടത്തിയെന്നും ഫലം അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.

ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ നേരിട്ടത്. ബിജെപി 208 സീറ്റുകൾ നേടി അധികാരത്തിലെത്തിയപ്പോൾ ടിഎംസിക്ക് നേടാനായത് 79 സീറ്റുകൾ മാത്രം.

മുഖ്യമന്ത്രി മമത ബാനർജിക്കും അപ്രതീക്ഷിത തോൽവിയാണ് നേരിട്ടത്. ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി 15,105 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സുവേന്ദു അധികാരി 73,917 വോട്ടുകൾ നേടിയപ്പോൾ മമത ബാനർജിക്ക് 58,812 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

അതേസമയം, പശ്ചിമ ബംഗാളിൽ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി അമിത് ഷായെ ബിജെപി കേന്ദ്ര നിരീക്ഷകനായി നിയോഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *