BREAKING NEWS


Author: Nagaram Network

സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ തിരിച്ചടി; തെരഞ്ഞെടുപ്പ് ഹർജിയിൽ വിചാരണ നേരിടാൻ നിർദേശം
Election

സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ തിരിച്ചടി; തെരഞ്ഞെടുപ്പ് ഹർജിയിൽ വിചാരണ നേരിടാൻ നിർദേശം

എറണാകുളം: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന അദ്ദേഹത്തിന്റെ ഉപഹർജി കോടതി തള്ളി. സിപിഐ നേതാവ് സമർപ്പിച്ച ഹർജിയിൽ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു.2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഹർജി കോടതിയിലെത്തിയത്. എഐവൈഎഫ് നേതാവാണ് ഹർജി സമർപ്പിച്ചത്. മതവികാരം ഉണർത്തിയാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ വിജയം നേടിയതെന്നതാണ് പ്രധാന ആരോപണം.വോട്ടെടുപ്പ് ദിനത്തിൽ എ.പി. അബ്ദുള്ളക്കുട്ടി മണ്ഡലത്തിൽ എത്തി ഭഗവാന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചതായും, ഇത് സുരേഷ് ഗോപി പ്രേരിപ്പിച്ചതാണെന്നും ഹർജിയിൽ പറയുന്നു. കൂടാതെ വോട്ടർമാർക്ക് പ്രലോഭനങ്ങൾ നൽകിയതായും, ഫോൺ നൽകി സഹായിച്ചതായും, പെൻഷൻ വാഗ്ദാനം ചെയ്തതായും ഹർജിയിൽ ആരോപിക്കുന്നു.ഇതിനിടെ, ഹൈക്കോടതി നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐ ...
അപര സ്ഥാനാർഥികൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ജനാധിപത്യത്തെ തകർക്കുന്ന നടപടിയെന്ന് കോടതി
Kerala News

അപര സ്ഥാനാർഥികൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ജനാധിപത്യത്തെ തകർക്കുന്ന നടപടിയെന്ന് കോടതി

എറണാകുളം: തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർഥികളെ നിയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരത്തിലുള്ള നീക്കങ്ങൾ ജനാധിപത്യത്തെ കൊലചെയ്യുന്നതിന് തുല്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന രീതിയിലുള്ള അപര സ്ഥാനാർഥിത്വം തടയണമെന്നും കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നിർദേശം നൽകിയത്. അപര സ്ഥാനാർഥികളെ നിയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ ബാധിക്കുമെന്നും, യഥാർത്ഥ സ്ഥാനാർഥികൾക്ക് വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരം പ്രവണത പിന്തുടരുന്നതായി കോടതി വിമർശിച്ചു.തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. അഞ്ജലി പി.വി. എന്ന ഔദ്യോഗിക പേരിനുപകരം വോട്ടിംഗ് മെഷീനിൽ ‘അഞ്ജലി നായർ’ എന്ന് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട...
സ്ഥാനാർഥി പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ
Election

സ്ഥാനാർഥി പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. ബിജെപി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് സ്ഥാനാർഥിയെ തടഞ്ഞുവച്ചത്.ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞു വെച്ചത്. പിന്നീട് സ്ഥാനാർഥിയായ രമേഷ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സൗത്ത് മേഖലയിൽ പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. ...
രഞ്ജിത്തിനെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു
Kerala News

രഞ്ജിത്തിനെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊച്ചി: ലൈംഗിക പീഡന കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.യുവ നടിയുടെ പരാതിയിൽ ഇന്ന് രാവിലെയാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. റിമാൻഡ് റിപ്പോർട്ടിൽ ഗുരുതരമായ പരാമർശങ്ങളാണ് രഞ്ജിത്തിനെതിരെ ഉള്ളത്. സമാന കൃത്യങ്ങളിൽ മുമ്പും ഉൾപ്പെട്ടയാളെന്നും പ്രതിയുടെ അറസ്റ്റ് അനിവാര്യമെന്നും റിപ്പോർട്ടിൽ പൊലീസ് പറയുന്നു. സിനിമാ സൈറ്റിലെ കാരവനിൽ വെച്ച് മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രഞ്ജിത്തിൻ്റെ അറസ്റ്റ്. രഞ്ജിത്തിൻ്റെ ജാമ്യ ഹർജിയെ എസ്ഐടി കോടതിയിൽ എതിർക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന നിലപാടിലാണ് പൊലീസ്. ...
തിരഞ്ഞെടുപ്പ് ദിവസം വേതനത്തോടുകൂടിയ അവധി; സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം
Election

തിരഞ്ഞെടുപ്പ് ദിവസം വേതനത്തോടുകൂടിയ അവധി; സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. സംസ്ഥാന ലേബർ കമ്മീഷണർ ഏപ്രിൽ ഒൻപത് തെരഞ്ഞെടുപ്പ് ദിനമായി കണക്കാക്കി ഉത്തരവ് പുറത്തിറക്കി. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.ഐടി, പ്ലാൻ്റേഷൻ, വ്യവസായം, നിർമാണം എന്നിവ ഉൾപ്പെടെ എല്ലാ സ്വകാര്യ മേഖലയ്ക്കും ഉത്തരവ് ബാധകമാണ്. അത്യാവശ്യ സർവീസുകളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി ആവശ്യമായ അനുമതിയും സൗകര്യവും തൊഴിലുടമ ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.അവധി നൽകുന്നതിന്റെ പേരിൽ ജീവനക്കാരുടെ വേതനം കുറയ്ക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യാൻ പാടില്ല. സാധാരണയായി അവധി ദിവസങ്ങളിൽ വേതനം ലഭിക്കാത്ത രീതിയിൽ ജോലി ചെയ്യുന്നവർക്കും ഈ സാഹചര്യത്തിൽ വേതനം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ...
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണാരോപണത്തിൽ യുവാവിനെ മർദിച്ച് കൊന്നു, ആറുപേർ കസ്റ്റഡിയിൽ
Crime

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണാരോപണത്തിൽ യുവാവിനെ മർദിച്ച് കൊന്നു, ആറുപേർ കസ്റ്റഡിയിൽ

എറണാകുളം: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊന്ന സംഭവത്തിൽ ആറു ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളും അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം. അസം സ്വദേശികളായ അലാവുദീൻ, മിനാറുൾ, സാക്കിർ ഹുസൈൻ, ഹബീസുദ്ദീൻ, ഹസൻ അലി മുസമ്മിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ രാത്രി പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന മുറിയിലാണ് സംഭവം നടന്നത്. മൊബൈൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ പിടികൂടി മർദിച്ചതാണെന്നാണ് ലഭ്യമായ വിവരം. മർദനത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ചാണ് മർദനം നടത്തിയതെന്ന് കണ്ടെത്തി. മുഖത്തും വയറിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവാവ്. സംഭവത്തിന് പിന്നാലെ സമീപത്ത് നിന്ന് തന്നെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതശരീരം ...
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെതിരെ  റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ
Kerala News

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി റിമാൻഡ് റിപ്പോർട്ട്. സ്ത്രീസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ആളാണെന്നും സമാന കുറ്റങ്ങളിൽ മുമ്പും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജനുവരി 30നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷൂട്ടിങ് സ്ഥലത്തെ കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് പരാതി. സാക്ഷികളുടെ മൊഴിയും മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ യുവതി കരഞ്ഞുകൊണ്ട് കാരവാനിൽ നിന്ന് പുറത്തേക്ക് വന്നതായും ഷൂട്ടിങ് സൈറ്റിലുണ്ടായിരുന്നവർക്ക് സംഭവം അറിയാമായിരുന്നെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേ...
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി
National

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി

ദില്ലി: വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന്റെ വില 195.50 പൈസയാണ് കൂട്ടിയത്. എൽപിജി ക്ഷാമം രൂക്ഷമായിരിക്കെ വില വർധിപ്പിച്ചത് ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഇരുട്ടടിയാകും. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. വില വർധിച്ചതോടെ കേരളത്തിലെ വാണിജ്യ സിലിണ്ടറുകളുടെ വില 1890 രൂപയിൽ നിന്ന് 2092 ആകും. പുതുക്കിയ വില ഉടൻ നിലവിൽ വരും. മാർച്ച് 7ന് 14.2 കിലോഗ്രാം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിൻ്റെ വില 60 രൂപ വർധിപ്പിച്ചിരുന്നു....
ഡിജിസിഎയ്ക്ക് പുതിയ മേധാവി; വീർ വിക്രം യാദവിന് നിയമനം
National

ഡിജിസിഎയ്ക്ക് പുതിയ മേധാവി; വീർ വിക്രം യാദവിന് നിയമനം

ഡൽഹി: രാജ്യത്തെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) തലവനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വീർ വിക്രം യാദവിനെ നിയമിച്ചു. ഹരിയാന കേഡറിലെ 1996 ബാച്ച് ഉദ്യോഗസ്ഥനായ യാദവ് നിലവിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാണ്. ഇതോടൊപ്പം, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പുനീത് കൻസലിനെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായും വിശാൽ ഗഗനെ കേന്ദ്ര വിവര കമ്മീഷൻ സെക്രട്ടറിയായും നിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നു. അസം–മേഘാലയ കേഡറിലെ 1998 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര ഡി ത്രിപാഠിയെ കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന്റെ അഡീഷണൽ സെക്രട്ടറിയായും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ സെക്രട്ടറിയായും നിയമിച്ചു. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ അൻസുമൻ പട്നായിക് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ അഡീഷണ...
റഷ്യയിൽ സൈനിക കാർഗോ വിമാനം തകർന്നു; 29 പേർ മരിച്ചു
World

റഷ്യയിൽ സൈനിക കാർഗോ വിമാനം തകർന്നു; 29 പേർ മരിച്ചു

മോസ്‌കോ: റഷ്യയിൽ സൈനിക കാർഗോ വിമാനം തകർന്നുവീണ് 29 പേർ മരിച്ചു. ക്രിമിയയിൽ ആന്റണോവ് എഎൻ-26 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 23 യാത്രികരും 6 ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. അപകടത്തിൽ മുഴുവൻ പേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റഷ്യൻ അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. വൈകിട്ട് ആറുമണിയോടെ വിമാനവുമായി ബന്ധം നഷ്ടപ്പെട്ടതായും പിന്നാലെ ക്രിമിയയിലെ കുന്നുകൾ നിറഞ്ഞ പ്രദേശത്ത് വിമാനം തകർന്നുവീണതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2014ൽ യുക്രെയിനിൽ നിന്ന് റഷ്യ കൈവശപ്പെടുത്തിയ പ്രദേശമാണ് ക്രിമിയ. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും സൈനിക കമ്മീഷൻ അന്വേഷണം നടത്തുകയാണെന്നും അധികൃതർ അറിയിച്ചു....