BREAKING NEWS


Election

ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ; നിർണായക പോരാട്ടം
Election

ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ; നിർണായക പോരാട്ടം

  കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നാല് ജില്ലകളിലായി 91 സീറ്റുകളിലാണ് ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസ്ക്കും കോൺഗ്രസ്ക്കും നിർണായകമായ ഘട്ടമാണിത്. മുൻ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ശക്തമായ വിജയം നേടിയ മേഖലകളിൽ ഈ തവണ പിടിമുറുക്കാൻ ബിജെപി ശക്തമായി രംഗത്തുണ്ട്. ഇതിനായി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ വ്യാപക പ്രചാരണം നടത്തി. മമത ബാനർജിയും മുൻ സഹപ്രവർത്തകനായും ഇപ്പോഴത്തെ ബിജെപി നേതാവുമായ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ മണ്ഡലം പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. മമതയ്ക്ക് ഈ മണ്ഡലം പ്രത്യേക പ്രാധാന്യമുള്ളതാണ്. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവസാനഘട്ടം പൂർത്തിയാകുന്നതോടെ ബംഗാൾ ഭരണം ആരുടെ കൈകളിലാകും എന്നതിൽ വ്യക്തത ലഭിക്കും....
നെന്മാറ നിയോജകമണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനം
Election

നെന്മാറ നിയോജകമണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനം

പാലക്കാട്: നെന്മാറ നിയോജകമണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചതിനെ തുടർന്ന് റൂം തുറക്കേണ്ടിവന്നതാണെന്നാണ് വിശദീകരണം. റൂം തുറക്കുന്നതിനെക്കുറിച്ച് സ്ഥാനാർഥികളെ ഫോൺ വഴി അറിയിച്ചതായും യുഡിഎഫ് സ്ഥാനാർത്ഥി എ. തങ്കപ്പൻ പറഞ്ഞു. ഇതിന് മുമ്പ് കോഴിക്കോട് പേരാമ്പ്രയിൽ റൂം തുറന്ന സംഭവം വിവാദമായിരുന്നു. എന്നാൽ അത് മെറ്റീരിയൽ റൂമാണെന്നും സ്ട്രോങ്ങ് റൂം അല്ലെന്നും, ഏജന്റുമാരുടെ സാന്നിധ്യത്തിൽ തന്നെയാണ് തുറന്നതെന്നും ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ വിവിധ മുന്നണികളും സ്ഥാനാർത്ഥികളും പ്രതികരണവുമായി രംഗത്തെത്തി. അതേസമയം, പേരാമ്പ്രയിലെ സംഭവത്തിൽ യാതൊരു അവ്യക്തതയും ഇല്ലെന്നാണ് എൽഡിഎഫ് പ്രതികരണം. റൂം തുറക്കുന്നത് ചീഫ് ഏജന്റിനെ അറിയിച്ചിരുന്നുവെന്നും എൽഡിഎഫ് വ്യക്തമാക്കി....
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും; 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്
Election

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും; 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 1,475 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്താനാണ് മമത ബാനർജി ലക്ഷ്യമിടുന്നത്. ബിജെപിക്കെതിരെ ശക്തമായ വിമർശനങ്ങളുമായി മമത പ്രചാരണം നയിച്ചു. ഇത്തവണ സ്വന്തം തട്ടകമായ ഭവാനിപൂരിൽ നിന്നാണ് അവർ ജനവിധി തേടുന്നത്. അതേസമയം, വനിതാ സംവരണ ബിൽ പരാജയം പ്രധാന വിഷയമാക്കി ഭാരതീയ ജനത പാർട്ടി പ്രചാരണം ശക്തമാക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതൃത്വത്തിലുള്ള ഇടത് മുന്നണിയും കോൺഗ്രസും യുവ സ്ഥാനാർഥികളെ മുന്നിൽ നിർത്തിയാണ് പോരാട്ടം. ആദ്യഘട്ട സ്ഥാനാർഥികളിൽ 23 ശതമാനം പേർ, അഥവാ 294 പേർ, ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നതും ശ്രദ്ധേയമാണ്. ഏകദേശം 3.65 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. പുതിയത...
കേരളം വിധിയെഴുതി; 77.97% പോളിങ്, ചിലയിടങ്ങളിൽ സംഘർഷവും ആരോപണങ്ങളും
Election

കേരളം വിധിയെഴുതി; 77.97% പോളിങ്, ചിലയിടങ്ങളിൽ സംഘർഷവും ആരോപണങ്ങളും

തിരുവനന്തപുരം: നാല് ആഴ്ച നീണ്ട പ്രചാരണങ്ങളുടെയും കടുത്ത ആരോപണ-പ്രതിയാരോപണങ്ങളുടെയും പിന്നാലെ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതി. കനത്ത ചൂടിനെയും അവഗണിച്ച് വോട്ടർമാർ ബൂത്തിലേക്ക് ഒഴുകിയതോടെ സംസ്ഥാനത്ത് മികച്ച പോളിങ് രേഖപ്പെടുത്തി. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 77.97 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ഇത് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. 2021ലെ തിരഞ്ഞെടുപ്പിനെക്കാൾ ഉയർന്ന പോളിങ്ങാണിത്.വോട്ടെടുപ്പ് വൈകിട്ട് ആറുമണി വരെ നിശ്ചയിച്ചിരുന്നെങ്കിലും പല ബൂത്തുകളിലും അവസാന നിമിഷം വരെ നീണ്ട നിര തുടരുകയായിരുന്നു. ജില്ലകളിൽ എറണാകുളത്തും കോഴിക്കോടും 80 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ട ജില്ലയിലാണ് — 70.38 ശതമാനം.വോട്ടർ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവികമായ വർധനയുണ്ടായതായാണ് വിലയിരുത്തൽ. ഇനി ...
നേമത്ത് ആശങ്കയ്ക്ക് ഇടയില്ലെന്ന് വി. ശിവൻകുട്ടി; കേരളം മാറണം, മാറാത്തത് മാറ്റണമെന്ന് രാജീവ് ചന്ദ്രശേഖർ
Election

നേമത്ത് ആശങ്കയ്ക്ക് ഇടയില്ലെന്ന് വി. ശിവൻകുട്ടി; കേരളം മാറണം, മാറാത്തത് മാറ്റണമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായ അന്തരീക്ഷമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. വലിയ ആത്മവിശ്വാസത്തോടെയാണ് മുന്നേറുന്നതെന്നും ഇടതുമുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിൽ ആശങ്കയ്ക്കിടയില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ പണംയും മദ്യവും വിതരണം ചെയ്യുകയാണെന്ന് ശിവൻകുട്ടി ആരോപിച്ചു. ബൂത്ത് അടിസ്ഥാനത്തിൽ മദ്യം ഒഴുകുകയാണെന്നും കോടിക്കണക്കിന് രൂപയാണ് മണ്ഡലത്തിൽ ചെലവഴിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ തകർക്കാനുള്ള ശ്രമമാണിതെന്നും, കിറ്റ് വിതരണം, പണം, ജോലി വാഗ്ദാനം തുടങ്ങിയവ വഴി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപിച്ചു.ഇതിന് മറുപടിയായി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വികസിത കേരളം എന്ന ലക്ഷ്യത്തോടെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്ന...
പിണറായി വിജയൻ മുഖ്യമന്ത്രി ആവണം;വെള്ളാപ്പള്ളി നടേശൻ
Election

പിണറായി വിജയൻ മുഖ്യമന്ത്രി ആവണം;വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാശിയും സമ്പത്തും ഇറക്കിയുള്ള മത്സരമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ തന്നെ മൂന്ന് നാല് പേർ മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. “ജനിക്കാനിരിക്കുന്ന കുഞ്ഞിന് മുൻകൂട്ടി പേര് ഇടേണ്ട കാര്യമില്ല. വിജയിക്കുന്ന എല്ലാ എംഎൽഎമാർക്കും മുഖ്യമന്ത്രിയാകാൻ യോഗ്യതയുണ്ട്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ മണ്ഡലത്തിൽ പി.പി. ചിത്തരഞ്ജൻ മികച്ച വിജയം നേടുമെന്ന് വെള്ളാപ്പള്ളി പ്രവചിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ട് ശതമാനം എൻഡിഎ നേടുമെന്നും, എന്നാൽ അക്കൗണ്ട് തുറക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ഇപ...
“പറവൂരിൽ മാറ്റമുണ്ടാകില്ല, കേരളത്തിൽ മാറ്റമുണ്ടാകും”; വോട്ട് രേഖപ്പെടുത്തി നടൻ സലിം കുമാർ
Election

“പറവൂരിൽ മാറ്റമുണ്ടാകില്ല, കേരളത്തിൽ മാറ്റമുണ്ടാകും”; വോട്ട് രേഖപ്പെടുത്തി നടൻ സലിം കുമാർ

എറണാകുളം: പറവൂരിൽ വോട്ട് രേഖപ്പെടുത്തി നടൻ സലിം കുമാർ. വടക്കേക്കരയിലെ പോളിങ് ബൂത്തിൽ മകൻ ചന്തുവിനും ഭാര്യയ്ക്കുമൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. പനി ആയതിനാൽ വോട്ട് ചെയ്യാനാകില്ല എന്നാണ് കരുതിയതെന്നും വോട്ട് ചെയ്യാനായതിൽ സന്തോഷമെന്നും സലിം കുമാർ പറഞ്ഞു.പറവൂരിൽ എന്തൊക്കെ സംഭവിച്ചാലും മാറ്റമുണ്ടാകില്ലെന്നും കേരളത്തിൽ മാറ്റമുണ്ടാകുമെന്നും സലിം കുമാർ പറഞ്ഞു. ജനങ്ങൾ എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ടെന്നും മെയ് നാലിന് അറിയാമെന്നും സലിം കുമാർ കൂട്ടിച്ചേർത്തു. ...
നിയമസഭാ തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശം അവസാനിച്ചു, നാളെ നിശബ്ദ പ്രചാരം
Election

നിയമസഭാ തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശം അവസാനിച്ചു, നാളെ നിശബ്ദ പ്രചാരം

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കൊട്ടിക്കലാശം ആവേശകരമായി സമാപിച്ചു. വൈകിട്ട് ആറുമണിവരെ നീണ്ട പ്രചാരണത്തിന് ശേഷം ഇനി നാളെ നിശബ്ദ പ്രചാരണ ദിനമായിരിക്കും. ഒമ്പതാം തീയതി വോട്ടെടുപ്പ് നടക്കും.എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ എന്നീ മുന്നണികള്‍ വലിയ ആവേശത്തിലാണ് കൊട്ടിക്കലാശം നടത്തിയത്. നിശബ്ദ പ്രചാരണ സമയത്ത് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലംതല കേന്ദ്രങ്ങളില്‍ ആരംഭിക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടര്‍മാര്‍ക്ക് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഇതിനായി ബൂത്തുകളില്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.പ്രചാരണത്തി...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നവർക്ക് സാരി വിതരണവുമായി ബിജെപി
Election

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നവർക്ക് സാരി വിതരണവുമായി ബിജെപി

കോട്ടയം: പൂഞ്ഞാറിലും പാലയിലും കാഞ്ഞിരപ്പള്ളിയിലും വൈക്കത്തും തെരഞ്ഞെടുപ്പ് പ്രകടനത്തിൽ എത്തിയവർക്ക് ബിജെപി സാരി നൽകിയതായി പരാതി. ബിജെപിയെ വെട്ടിലാക്കി സാരി വിതരണം നടത്തണമെന്ന് പറയുന്ന ബിജെപി നേതാവ് മിനർവ മോഹനന്റെ ഓഡിയോ സംഭാഷണം പുറത്ത് വന്നു.പഞ്ചായത്ത് അംഗങ്ങളുടെ ഗ്രൂപ്പിലാണ് ഓഡിയോ സംഭാഷണം പോസ്റ്റ് ചെയ്തത്. ഗ്രൂപ്പ് മാറി അയച്ച ഓഡിയോ പിന്നീട് ഡിലീറ്റ് ചെയ്തു. ...
പേരിലും വയസ്സിലും കൃത്രിമം; പി.കെ. ശശിക്കെതിരെ ആരോപണവുമായി എൽഡിഎഫ്
Election

പേരിലും വയസ്സിലും കൃത്രിമം; പി.കെ. ശശിക്കെതിരെ ആരോപണവുമായി എൽഡിഎഫ്

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി നാമ നിർദേശ പത്രികയിൽ പേരിലും വയസ്സിലും കൃത്രിമം നടത്തിയെന്ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം. പി.കെ. ശശി പഠിച്ച കുലുക്കല്ലൂർ വി.എ.യു.പി സ്കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി.കെ. എന്നാണെന്നും അതേസമയം, പാസ്പോർട്ടിൽ ശശി എന്ന് മാത്രമാണ് നൽകിയിട്ടുള്ളതെന്നും ആണ് നേതാക്കൾ പറയുന്നത്.പേരിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലെ നിയമപ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ നൽകണം. എന്നാൽ ശശി ഇത് ചെയ്തതായി വിവരമില്ലെന്നും തെറ്റായ വിവരം നൽകി പാസ്പോർട്ട് എടുക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും നേതാക്കൾ പറഞ്ഞു. പേരിനു പുറമെ സ്കൂൾ സർട്ടിഫിക്കറ്റിലെ ജനന തീയതിയിൽ കൃത്രിമം കാണിച്ചുവെന്നും ശശിക്കെതിരെ ആരോപണമുണ്ട്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകുമെന്ന് എൽഡിഎഫ് പറഞ്ഞു. ...