BREAKING NEWS


മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചു;സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

By Nagaram Network
images 5

എറണാകുളം: നടൻ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചെന്നാരോപിച്ചാണ് നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദി ഡിസേബിൾഡ് പരാതി നൽകിയത്.

യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിവാദ പരാമർശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസിനെ ഹനിക്കുന്നതാണ് പരാമർശമെന്ന് പരാതിയിൽ പറയുന്നു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

കേരളത്തിൽ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കണമെന്നായിരുന്നു സലിം കുമാർ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ പരിഹസിച്ചുകൊണ്ടാണ് ഈ പ്രസ്താവന നടത്തിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇത് മാനസിക വെല്ലുവിളി നേരിടുന്നവർക്കെതിരായ അപമാനകരമായ പരാമർശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *