BREAKING NEWS


റഷ്യയിൽ സൈനിക കാർഗോ വിമാനം തകർന്നു; 29 പേർ മരിച്ചു

By Nagaram Network
download 70

മോസ്‌കോ: റഷ്യയിൽ സൈനിക കാർഗോ വിമാനം തകർന്നുവീണ് 29 പേർ മരിച്ചു. ക്രിമിയയിൽ ആന്റണോവ് എഎൻ-26 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വിമാനത്തിൽ 23 യാത്രികരും 6 ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. അപകടത്തിൽ മുഴുവൻ പേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റഷ്യൻ അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.

ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. വൈകിട്ട് ആറുമണിയോടെ വിമാനവുമായി ബന്ധം നഷ്ടപ്പെട്ടതായും പിന്നാലെ ക്രിമിയയിലെ കുന്നുകൾ നിറഞ്ഞ പ്രദേശത്ത് വിമാനം തകർന്നുവീണതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

2014ൽ യുക്രെയിനിൽ നിന്ന് റഷ്യ കൈവശപ്പെടുത്തിയ പ്രദേശമാണ് ക്രിമിയ. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും സൈനിക കമ്മീഷൻ അന്വേഷണം നടത്തുകയാണെന്നും അധികൃതർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *