BREAKING NEWS


ആലുവയിൽ ബസും ടോറസും കൂട്ടിയിടിച്ചു; ഒരാളുടെ നില ഗുരുതരം, 31 പേർക്ക് പരിക്ക്

By Nagaram Network
download 2026 05 11T210057.636

കൊച്ചി: ആലുവ എടത്തലയിൽ ബസും ടോറസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആലുവയിൽ നിന്നും കോലഞ്ചേരിയിലേക്ക് പോവുകയായിരുന്ന സെൻ്റ് തോമസ് ബസും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസുമാണ് കൂട്ടിയിടിച്ചത്.ബസിൽ വിദ്യാർഥികളടക്കമുള്ളവരും ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ പ്രസാദിൻ്റെ തലയ്ക്കും, കൈക്കും പരിക്കേറ്റിറ്റുണ്ട്. അപകടത്തിൽ പരിക്കേറ്റ 31 പേരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *