BREAKING NEWS


സഞ്ജയ് ലീല ബൻസാലിയുടെ ‘ലവ് & വാർ’; ജനുവരി 21ന് തിയറ്ററുകളിൽ

By Nagaram Network
download 7

 

മുംബൈ: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം ‘ലവ് & വാർ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം അടുത്ത വർഷം ജനുവരി 21ന് തിയറ്ററുകളിൽ എത്തും.

മുൻപ് മൂന്ന് തവണ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചിരുന്നു. ആദ്യം 2025 ക്രിസ്മസിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് 2026 മാർച്ച് 20ലേക്കും തുടർന്ന് ഓഗസ്റ്റ് 14ലേക്കും മാറ്റിയെങ്കിലും അവസാനമായി ജനുവരി 21നാണ് റിലീസ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ വർഷം പുറത്തുവന്ന അണിയറ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഫൈറ്റർ ജെറ്റിന് സമീപം വ്യോമസേനാ യൂണിഫോമിൽ നിൽക്കുന്ന രൺബീർ കപൂറിന്റെയും വിക്കി കൗശലിന്റെയും ലുക്ക് ഏറെ ചർച്ചയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *