BREAKING NEWS


ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് യുഎസ്

By Nagaram Network
download 2026 05 07T202932.946

ടെഹ്റാൻ: ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് യുഎസ് സൈന്യം. ഇറാൻ പതാക വഹിച്ച കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നാവിക ഉപരോധം മറികടക്കാൻ കപ്പൽ ശ്രമിച്ചെന്നാണ് യുഎസ് സെൻട്രൽ കമാൻഡിൻ്റെ വാദം. ഒമാനിൽ വെച്ച് കപ്പൽ യുഎസ് ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് എത്താൻ ശ്രമിച്ചെന്നാണ് ആരോപണം.

യുഎസ് ഉപരോധം മറികടക്കരുതെന്ന് നിരവധി മുന്നറിയിപ്പുകൾ നൽകിയെങ്കിലും പാലിക്കാതെ വന്നതോടെയാണ് ആക്രമിച്ചതെന്നാണ് സെൻട്രൽ കമാൻഡിൻ്റെ വിശദീകരണം. ഇതിന് പിന്നാലെ യുഎസ്എസ് അബ്രഹാം ലിങ്കണിൽ നിന്ന് അമേരിക്കൻ നാവിക സേനയും എഫ് എ18 സൂപ്പ‍ർ ഹോണറ്റ് ഇറാനിയൻ കപ്പലിന് നേരെ പ്രയോഗിച്ചു. നിരവധി 20 മില്ലി മീറ്റ‍ർ നീളമുള്ള തിരകൾ ഉപയോഗിച്ചുവെന്നാണ് സെൻട്രെൽ കമാൻഡ് അവകാശപ്പെടുന്നത്.

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യുഎസ് സേനയുടെ നീക്കം. ആക്രമണത്തിൽ എംടി ഹസ്ന കപ്പൽ പ്രവർത്തനരഹിതമായി. ആർക്കെങ്കിലും പരിക്കേറ്റതായോ അല്ലെങ്കിൽ കപ്പലിൽ നിന്ന് എണ്ണ ചോർച്ച ഉണ്ടായതായോ നിലവിൽ റിപ്പോർട്ടുകളില്ല. അമേരിക്കൻ കോസ്റ്റ് ഗാർഡും നേവിയും സംയുക്തമായാണ് ആക്രമണം നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *