തിരുവനന്തപുരം: ദിനേശ് ഐടി സൊലൂഷൻസുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ കഴമ്പുള്ളതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതായി രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി കൂടാതെ സഹകരണ മന്ത്രിയും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രേഖകളില്ലാതെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും തന്റെ ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിൻമാറാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 231 കോടിക്ക് ചെയ്യാവുന്ന പദ്ധതി 735 കോടിക്ക് നടപ്പാക്കുന്നതിലൂടെ വൻ അഴിമതിയാണുണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണത്തിന്റെ അവസാന ഘട്ടത്തിൽ വലിയ അഴിമതികൾ നടക്കുകയാണെന്നും സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം നടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ പ്രാഥമിക സഹകരണ സ്ഥാപനങ്ങൾക്ക് സോഫ്റ്റ്‌വെയർ തയ്യാറാക്കാനുള്ള കരാർ ടാറ്റാ കൺസൾട്ടൻസിക്ക് നൽകാൻ തീരുമാനിച്ചിരുന്നുവെങ്കിലും, അത് ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാനാണ് ശ്രമമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
206 കോടി രൂപയ്ക്ക് ടാറ്റാ കൺസൾട്ടൻസിക്ക് നൽകാനിരുന്ന കരാർ, യാതൊരു മുൻപരിചയവുമില്ലാത്ത സ്ഥാപനത്തിന് നൽകാൻ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Related posts:
- തകരാറുകൾ പരിഹരിച്ചു; ബ്രിട്ടീഷ് യുദ്ധവിമാനം F 35 തിരികെ പറക്കും
- കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്
- സുഹൃത്തിന്റെ വീടിനു മുന്നിൽ ട്രാൻസ് വുമൺ ജീവനൊടുക്കി: മരിക്കും മുൻപ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ
- സംസ്ഥാനത്ത് കനത്ത മഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലർട്ട്
