BREAKING NEWS


“ജനങ്ങളെ വേര്‍തിരിക്കുന്ന സനാതന ധര്‍മം ഇല്ലാതാക്കണം”; ഉദയനിധി സ്റ്റാലിന്‍

By Nagaram Network
download 2026 05 12T205238.691

ചെന്നൈ: സനാതന ധർമ്മത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. തമിഴ്നാട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം. “ജനങ്ങളെ വേർതിരിക്കുന്ന ധർമ്മം ഇല്ലാതാക്കണം” എന്നാണ് ഉദയനിധി പറഞ്ഞത്.

അതേസമയം, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻയെ വസതിയിലെത്തി സന്ദർശിച്ച മുഖ്യമന്ത്രി വിജയ്യെ ഉദയനിധി അഭിനന്ദിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ മര്യാദ തുടർന്നുപോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണപക്ഷവും പ്രതിപക്ഷവും സഭയിൽ വ്യത്യസ്ത സ്ഥാനങ്ങളിലായിരുന്നാലും തമിഴ്നാടിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഉദയനിധി പറഞ്ഞു. മുൻ സർക്കാരിന്റെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ തങ്ങൾ തയ്യാറാണെന്നും, പ്രതിപക്ഷ നിർദേശങ്ങൾ മുഖ്യമന്ത്രി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിനെ ചൊല്ലി ഉണ്ടായ വിവാദത്തെയും ഉദയനിധി പരാമർശിച്ചു. ചടങ്ങിൽ വന്ദേ മാതരം ആലപിച്ചതിന് ശേഷമാണ് തമിഴ് തായ് വാഴ്ത്ത് അവതരിപ്പിച്ചതെന്നും, ഇത് ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിക്കാൻ തയ്യാറാകാതിരുന്ന ഉദയനിധി, ഗവർണർ രാജേന്ദ്ര അർലേക്കർയെ പരോക്ഷമായി വിമർശിച്ചു. “ഗവർണർ ആരാണെന്ന് എല്ലാവർക്കും അറിയാമല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തമിഴ് തായ് വാഴ്ത്ത് ഒരിക്കലും രണ്ടാം സ്ഥാനത്താകരുതെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *