BREAKING NEWS


പൂപ്പാറ പന്നിയാർ പുഴ കൈയ്യേറിയവരെ ഒഴിപ്പിച്ചു; പ്രദേശത്ത് നിരോധനാജ്ഞ

By Nagaram Network
download 2026 05 07T215259.593

ഇടുക്കി: പൂപ്പാറയിൽ പന്നിയാർ പുഴ കൈയ്യേറിയവരെ ഒഴിപ്പിച്ചു. ആദ്യഘട്ടത്തിൽ കടകളും വ്യാപാര സ്ഥാപനങ്ങളും അടക്കമുള്ളവയാണ് പൊളിച്ച് മാറ്റിയത്. 29 വീടുകൾ ഉൾപ്പെടെ 89 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. പൊളിച്ചവയിൽ ക്ഷേത്രവും പള്ളിയും ഉൾപ്പെടുന്നുണ്ട്.

കടകൾ പൊളിക്കാൻ ആരംഭിച്ചതോടെ പ്രദേശത്ത് നേരിയതോതിൽ സംഘർഷം ഉണ്ടായി. നാട്ടുകാർ കൂട്ടംകൂടി എത്തിയതോടെ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 300 ഓളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു.

ശാന്തൻപാറ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. പൊളിക്കുന്ന വീടുകളിലെ കുടുംബാംഗങ്ങളോട് ഇന്നലെ തന്നെ പൊലീസ് എത്തി സാധനങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *