BREAKING NEWS


മസൂദ് അസറിന്റെ സഹോദരൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

By Nagaram Network
tDBGuUoD download 61

ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസറിന്റെ മുതിർന്ന സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

പാകിസ്ഥാനിലെ ബഹവൽപൂരിലുള്ള ജാമിയ മസ്ജിദ് വാലി പള്ളിയിൽ അൻവറിന്റെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് ജെയ്‌ഷെ മുഹമ്മദ് അറിയിച്ചു. മസൂദ് അസറിന്റെ അഞ്ച് സഹോദരങ്ങളിൽ ഒരാളാണ് അൻവർ.

ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നയാളായിരുന്നു അൻവർ. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂരിൽ തന്റെ കുടുംബത്തിലെ 10 പേരും നാലോളം അനുയായികളും കൊല്ലപ്പെട്ടതായി അൻവർ നേരത്തെ പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *