BREAKING NEWS


പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഇല്ല? കെ.എൻ. ബാലഗോപാൽ എന്ന് സൂചന

By Nagaram Network
download 2026 05 11T203918.481

തിരുവനന്തപുരം: പിണറായി വിജയൻ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവാകില്ലെന്ന് സൂചന. പുതുമുഖത്തെ ചുമതലയേൽപ്പിക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. കെ.എൻ. ബാലഗോപാൽ പ്രതിപക്ഷ നേതാവായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

അൽപ്പ സമയത്തിന് മുമ്പാണ് പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്നും പുതിയ സ്ഥലത്തേക്ക് താമസ മാറിയത്. ക്ലിഫ് ഹൗസിൽ നിന്ന് സാധനങ്ങൾ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക് മാറ്റി. വാടക വീട്ടിലെത്തിയ പിണറായി വിജയനൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉണ്ടായിരുന്നു. ഭാര്യ കമല, മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി തുടങ്ങിയവർ പിണറായിയെ സ്വീകരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *