ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്
വാഷിംഗ്ടൺ: മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ ഇറാനെതിരെ നിലപാട് കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോകുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ കപ്പലുകൾക്കും, ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന കപ്പലുകൾക്കും വിലക്ക് ബാധകമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാനെ ഒഴികെയുള്ള രാജ്യങ്ങളുടെ കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകുമെന്നും അദ്ദേഹം പറഞ്ഞു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ നിന്ന് 20 ശതമാനം ടോൾ ഈടാക്കുമെന്ന അമേരിക്കയുടെ മുൻ തീരുമാനം പിൻവലിച്ചതായും ട്രംപ് അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാ...










