BREAKING NEWS


കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ട് മൂടി; പരാതിയുമായി നാട്ടുകാര്‍

By Nagaram Network
download 100

തിരുവനന്തപുരം: തിരുമല പെരികാവിൽ കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ടുമൂടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോറിയിൽ കൊണ്ടുവന്ന് ആശുപത്രി മാലിന്യമടക്കം തള്ളിയത്. ഇതിനുപിന്നാലെ ഇന്നലെയോടെ മാലിന്യം മണ്ണിട്ട് നികത്തുകയായിരുന്നു. മാലിന്യം നിക്ഷേപിച്ച ശേഷം മണ്ണിട്ട് ഭൂമി നികത്തി എടുക്കുന്നതായി നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. മാലിന്യം തള്ളിയതിൻ്റെ അര കിലോമീറ്ററിന് സമീപം പമ്പ് ഹൗസ് ഉണ്ട്. ഇതോടെ കുടിവെള്ളം അടക്കം പ്രതിസന്ധിയിലായെന്നും നാട്ടുകാര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *