BREAKING NEWS


പുതുപ്പള്ളിയിൽ ചരിത്രഭൂരിപക്ഷം; തരംഗമായി ചാണ്ടി ഉമ്മൻ

By Nagaram Network
images 24

പുതുപ്പള്ളി: നിയമസഭ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വമ്പൻ വിജയം സ്വന്തമാക്കി. 52,907 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മൻ വിജയിച്ചത്.

15 റൗണ്ടുകളിലായുള്ള വോട്ടെണ്ണലിൽ ആദ്യ ആറു റൗണ്ടുകൾ പൂർത്തിയായപ്പോഴേക്കും 21,691 വോട്ടിന്റെ കൂറ്റൻ ലീഡ് ചാണ്ടി ഉമ്മൻ നേടിയിരുന്നു. പിന്നീട് ഭൂരിപക്ഷം തുടർച്ചയായി ഉയർന്നതോടെയാണ് മണ്ഡലത്തിൽ ചരിത്രവിജയം കുറിച്ചത്.

കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായ ഉമ്മൻ ചാണ്ടിയെ ദീർഘകാലം നിയമസഭയിലേക്ക് അയച്ച മണ്ഡലമാണ് പുതുപ്പള്ളി. 1970 മുതൽ 2023 വരെ തുടർച്ചയായി 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

2023ൽ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് മകൻ ചാണ്ടി ഉമ്മൻ രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. അന്ന് ഇടത് സ്ഥാനാർഥിയായ ജെയ്ക്ക് സി. തോമസ്നെ 37,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തിയിരുന്നു.

ഇപ്പോഴത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ അതിലും വലിയ ഭൂരിപക്ഷം നേടി, പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന പിതാവിന്റെ റെക്കോർഡും ചാണ്ടി ഉമ്മൻ മറികടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *