BREAKING NEWS


Politics

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
Politics

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സർക്കാർ നടപ്പിലാക്കുന്ന വ്യാപക ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ പിന്തുണ. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് വിജയ് പിന്തുണ അറിയിച്ചത്. ലഹരി ഉപയോഗവും കടത്തും തടയുന്നതിനായി കേരള പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പൂർണ പിന്തുണ നൽകുമെന്ന് വിജയ് വ്യക്തമാക്കി. ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചിയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലും തമിഴ്നാട്ടിലും ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ തടയുന്നതിനായി രണ്ട് സംസ്ഥാനങ്ങളുടെയും പൊലീസ് വകുപ്പുകൾ കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി. അതിർത്തി മേഖലകളിൽ സംയുക്ത പരിശോധനകളും വിവര കൈമാറ്റവും ശക്ത...
മാസപ്പടി കേസ്: ടി. വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് ഇഡി; നികുതി രേഖകൾ ശേഖരിച്ചു
Kerala News, Politics

മാസപ്പടി കേസ്: ടി. വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് ഇഡി; നികുതി രേഖകൾ ശേഖരിച്ചു

കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ടി. വീണയുടെ പിണറായിയിലെ ഭൂമിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഇന്നലെ രാവിലെയായിരുന്നു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഭൂമിയുടെ ആധാരരേഖകളുമായി എത്തിയ ഇഡി സംഘം വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലാണ് പരിശോധന പൂർത്തിയാക്കിയത്. ടി. വീണയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് ഭൂമിയും വീടിന് സമീപത്തുള്ള മറ്റ് സ്ഥലങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു. പരിശോധനയ്ക്കിടെ ഭൂമിയുമായി ബന്ധപ്പെട്ട നികുതി രേഖകളും മറ്റ് വിവരങ്ങളും ഇഡി ശേഖരിച്ചതായാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ വിശദമായി പരിശോധിക്കാനാണ് നീക്കം. മാസപ്പടി കേസിൽ ഇതിനകം രണ്ട് തവണ ടി. വീണയെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തേടി വീണ്ടും ചോദ്യം ചെയ്യൽ ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണ് ഭൂമി പരിശോധന നടന്നത്. ഇത...
തമിഴ്നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റ്; സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ
National, Politics

തമിഴ്നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റ്; സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി. തിരുനാവക്കരസ്, ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് അടുത്ത അനുയായികൾ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രിപ്ലിക്കേൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ചെന്നൈ പോലീസ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു. ടിവികെ എംഎൽഎമാരെ പാർട്ടിയിൽ നിന്ന് രാജിവെപ്പിക്കാനും സർക്കാരിന്റെ ഭൂരിപക്ഷം തകർക്കാനുമായി 35 കോടി രൂപ വരെ കോഴ വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായുമാണ് പരാതിയിൽ പറയുന്നത്. ആകെ 15 ടിവികെ എംഎൽഎമാരെ ലക്ഷ്യമിട്ടായിരുന്നു നീക്കമെന്നാണ് അന്വേഷണ സംഘത്തിന...
മാസപ്പടി കേസ്: മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ച് ഇഡി; സിഎംആർഎൽ ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചേക്കും
Kerala News, Politics

മാസപ്പടി കേസ്: മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ച് ഇഡി; സിഎംആർഎൽ ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചേക്കും

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി ഇഡി. സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടി.യുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കുന്ന ഘട്ടത്തിലാണ് അന്വേഷണ സംഘം. എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട അന്തിമ നിയമനടപടികൾ ഇനിയും പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ, കൂടുതൽ ജാഗ്രതയോടെയാണ് ഇഡിയുടെ മുന്നേറ്റം. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികൾക്ക് ഡൽഹി, കേരള ഹൈക്കോടതികളിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നാൽ കേസിന്റെ ഭാവിയെ തന്നെ അത് ബാധിക്കുമെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. അതിനാൽ നിയമപരമായ പിഴവുകൾക്ക് ഇടനൽകാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ഇതിനിടെയാണ് സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്തയെ ഇഡി വീണ്ടും ചോദ്യം ചെയ്തത്. മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടി.യെ രണ്ട് തവണ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശരൺ എസ്. കർത്തയെ വീണ്ടും ഹാജരാ...
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി സൂര്യ; കക്ഷി രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി
National, Politics

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി സൂര്യ; കക്ഷി രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി

ചെന്നൈ: നടൻ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം. താൻ കക്ഷി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലെന്നും, നിലവിൽ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സൂര്യ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സൂര്യ ആരാധക സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഉയർന്ന ചില പരാമർശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. "കാലവും സാഹചര്യവും അനുകൂലമായാൽ സൂര്യയെ തടയാനാവില്ല", "അദ്ദേഹം ജനനായകനായി ഉയരും" തുടങ്ങിയ പ്രസ്താവനകൾ യോഗത്തിൽ ഉയർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, നടൻ വിജയിക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്ന ചർച്ച തമിഴ്നാട്ടിൽ ശക്തമായി. എന്നാൽ ഈ പരാമർശങ്ങൾ തന്റെ ഔദ്യോഗിക നിലപാടല്ലെന്ന് സൂര്യ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനോ ഏതെങ്കിലും രാഷ്ട്രീയ ...
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യനീക്കവുമായി വിജയ്; പ്രതിപക്ഷ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ
National, Politics

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യനീക്കവുമായി വിജയ്; പ്രതിപക്ഷ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ

ചെന്നൈ: തമിഴ്നാട്ടിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി തമിഴക വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്. നിലവിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഒരുമിപ്പിച്ച് വിശാല സഖ്യരൂപീകരണത്തിന് തുടക്കമിടാനുള്ള ആലോചനകളാണ് ടിവികെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പിന്തുണ നൽകുന്ന പാർട്ടികളുടെ യോഗം മറ്റന്നാൾ ചേരുമെന്ന് ടിവികെ നേതൃത്വം അറിയിച്ചു. ആദ്യഘട്ട ചർച്ചകളുടെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും നേതാവ് ആധവ് അർജുനയും വിസികെ അധ്യക്ഷൻ തിരുമാവളവനെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. സർക്കാരിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് വിജയ് ആഗ്രഹിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ വ്യക്തമാക്കി. സഖ്യത്തിന് പ്രത്യേക പേരിടുന്നതടക്കമുള്ള കാര്യങ്ങളും പാർട്ടി നേതൃത്വം പരിഗണിക്കുന്നുണ്ട്. ...
കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണി? അടുത്ത ആഴ്ച നിർണായക പ്രഖ്യാപനത്തിന് സാധ്യത
National, Politics

കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണി? അടുത്ത ആഴ്ച നിർണായക പ്രഖ്യാപനത്തിന് സാധ്യത

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിലെ ആദ്യ വലിയ മന്ത്രിസഭാ പുനഃസംഘടന അടുത്ത ആഴ്ച നടന്നേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ദേശീയ രാഷ്ട്രീയത്തിൽ നിർണായക ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് തലസ്ഥാനമായ ഡൽഹിയിൽ ഇതിനോടനുബന്ധിച്ച രാഷ്ട്രീയ നീക്കങ്ങൾ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ അഭ്യൂഹങ്ങൾക്ക് കരുത്തേകിയത്. സാധാരണ ഔപചാരിക കൂടിക്കാഴ്ച എന്നതിലുപരി, മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ആലോചനകളുടെ ഭാഗമായിരിക്കാം ഈ സന്ദർശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്കാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ, പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങൾ, ഭരണപരമായ കാര്യക്ഷമത എന്നിവ മുൻനിർത്തിയാണ് മാറ്റങ്ങ...
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്: കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ജാമ്യത്തിനെതിരെ നീക്കം ശക്തമാക്കി
Kerala News, Politics

ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്: കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ജാമ്യത്തിനെതിരെ നീക്കം ശക്തമാക്കി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരിട്ട് കക്ഷി ചേരാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച അക്ഷേപം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം. കേസിൽ നിലവിലെ പ്രോസിക്യൂഷൻ നിലപാടിനെതിരെ പൊലീസ് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മ്യൂസിയം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിറ്റി പൊലീസ് കമ്മിഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. ഹരീഷ് കുമാറിന് അനുവദിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് മേൽക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതാണ് ജാമ്യം അനുവദിക്കാൻ കാരണമായ പ്രധാന ഘടകം. ഇതിനെതിരെയാണ് അന്വേഷണസംഘത്തിന്റെ പ്രതിഷേധ...
തമിഴ്നാട് നിയമസഭയിൽ മുല്ലപ്പെരിയാർ വിഷയം; കേരളത്തിന്റെ പുതിയ ഡാം ആവശ്യം തള്ളി വിജയ് സർക്കാർ
National, Politics

തമിഴ്നാട് നിയമസഭയിൽ മുല്ലപ്പെരിയാർ വിഷയം; കേരളത്തിന്റെ പുതിയ ഡാം ആവശ്യം തള്ളി വിജയ് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാരിനെതിരെ കടുത്ത നിലപാടുമായി തമിഴ്നാട്ടിലെ ടിവികെ സർക്കാർ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കേരളം നടത്തുന്ന ശ്രമങ്ങളെ അനുവദിക്കില്ലെന്നും, നിലവിലെ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ വ്യക്തമാക്കി. തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായ യാതൊരു നീക്കവും അംഗീകരിക്കില്ലെന്നും മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ നിലപാടിൽ മാറ്റമില്ലെന്നും സർക്കാർ ആവർത്തിച്ചു. നിയമസഭാ സമ്മേളനം പരമ്പരാഗത രീതിയിൽ തമിഴ് തായ് വാഴ്ത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് ദേശീയഗാനം ആലപിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ...
മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ ഹാജരായി വീണ ടി; സിഎംആർഎൽ ഇടപാടുകളിൽ വിശദമായ ചോദ്യം ചെയ്യൽ
Kerala News, Politics

മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ ഹാജരായി വീണ ടി; സിഎംആർഎൽ ഇടപാടുകളിൽ വിശദമായ ചോദ്യം ചെയ്യൽ

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. രാവിലെ 10.30ഓടെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയ വീണ, ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് ചോദ്യം ചെയ്യലിന് എത്തിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, എക്സാലോജിക് കമ്പനിക്ക് ലഭിച്ച പണമിടപാടുകൾ, വായ്പാ ഇടപാടുകൾ എന്നിവ സംബന്ധിച്ചാണ് ഇഡി വിശദമായ വിവരങ്ങൾ തേടുന്നത്. നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പുതുക്കിയ സമൻസിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ഹാജരാകൽ. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്തയെയും സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്തയെയും ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്...