BREAKING NEWS


തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി; “തെറ്റുകൾ പരിശോധിച്ച് തിരുത്തലുകൾ വരുത്തും” എം.വി. ഗോവിന്ദൻ

By Nagaram Network

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫ് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

“തെറ്റുകൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടി മുന്നോട്ട് പോകും. അഹോരാത്രം പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും വോട്ട് ചെയ്ത ജനങ്ങൾക്കും നന്ദി,” എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമത സ്ഥാനാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റുപറ്റിയോ എന്ന് പരിശോധിക്കുമെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ ആറു റൗണ്ടുകളിൽ പിന്നിലായ സംഭവവും വിലയിരുത്തുമെന്നും പറഞ്ഞു.

“വോട്ട് കുറഞ്ഞിട്ടുണ്ട്. ഓരോ കാര്യവും പ്രത്യേകം പറഞ്ഞിട്ട് കാര്യമില്ല. എല്ലാം പഠിക്കണം. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടിക്ക് തെറ്റുപറ്റിയോ എന്ന് പരിശോധിക്കും. ഇപ്പോൾ വികാരപ്രകടനത്തിന് തയ്യാറല്ല,” എന്നാണ് എം.വി. ഗോവിന്ദൻ പ്രതികരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *