BREAKING NEWS


മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ ട്രെയിലർ പുറത്തിറങ്ങി; റിലീസ് മെയ് 21ന്

By Nagaram Network
drishyam3

മോഹൻലാൽ അഭിനയിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’യുടെ ട്രെയിലർ പുറത്തിറങ്ങി. 2013-ൽ പുറത്തിറങ്ങിയ ‘ദൃശ്യം’യും 2021-ലെ ‘ദൃശ്യം 2’വും തുടർന്നുള്ള മൂന്നാം ഭാഗമായാണ് ചിത്രം എത്തുന്നത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21ന് തിയേറ്ററുകളിൽ എത്തും.

ദൃശ്യം 3 ട്രെയിലറിൽ ജോർജ്കുട്ടി നേരിടുന്ന പുതിയൊരു വലിയ പ്രതിസന്ധിയാണ് പ്രധാനമായും കാണിക്കുന്നത്. കുടുംബത്തെ സംരക്ഷിക്കാനുള്ള അവന്റെ ശ്രമങ്ങൾ വീണ്ടും കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലേക്കാണ് കഥയെ കൊണ്ടുപോകുന്നതെന്ന് സൂചന നൽകുന്നു.

ഈ ഭാഗവും ഒരു ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ളതായിരിക്കുമെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. ജോർജ്കുട്ടിയുടെ ഭയവും അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളും കഥയുടെ കേന്ദ്രമായി മാറുന്നുവെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ട്രെയിലറിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ സസ്പെൻസ് നിലനിർത്താൻ അണിയറപ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട്. പതിവുപോലെ മോഹൻലാലിൻ്റെ ശക്തമായ പ്രകടനം ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ചിത്രത്തിന്റെ യുഎസ്എ പ്രീമിയർ മെയ് 20ന് രാത്രി 7.30 മുതൽ ആരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *