BREAKING NEWS


Author: Nagaram Network

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം;  ചെലവിട്ടത് 11,21,000 രൂപ
Kerala News

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം; ചെലവിട്ടത് 11,21,000 രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണാറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിനായി ചെലവായ തുകയുടെ കണക്ക് പുറത്ത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് കണക്ക് പുറത്തുവന്നത്. അഭിമുഖത്തിനായി 11,21,000 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും സർക്കാർ സംവിധാനം ഇതിനായി ഉപയോ​ഗിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖത്തിൻ്റെ ചിത്രീകരണം പൂർത്തീകരിച്ചത്. ജനങ്ങൾ നെഞ്ചിലേറ്റിയ ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേർ, പരസ്പരം കണ്ടും മിണ്ടിയും ഇരുവരും കടന്നുവന്ന ജീവിത വിശേഷങ്ങൾ ഈ ഇൻ്റർവ്യൂവിലൂടെ പങ്കുവയ്ക്കുന്നു എന്ന് ടീസറിൽ വ്യക്തമാക്കിയിരുന്നു. ഫ്രെബുവരി 26നായിരുന്നു അഭിമുഖം പ്രേഷകരിലേക്ക് എത്തിയത്....
11 വര്‍ഷത്തിന് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയില്‍ മോചിതനാകുന്നു
Kerala News

11 വര്‍ഷത്തിന് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയില്‍ മോചിതനാകുന്നു

തൃശൂര്‍: മാവോയിസറ്റ് രൂപേഷിന് ജയില്‍ മോചനം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചനം ലഭിക്കുന്നത്. ഉടുമല്‍പ്പേട്ട് കോടതിയില്‍ നിന്നുകൂടി ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. 43 യുഎപിഎ കേസുകളാണ് മാവോയിസ്റ്റ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. 15 ലധികം കേസുകളില്‍ നടപടി അവസാനിപ്പിച്ചു. കറുമത്താപ്പേട്ടിയില്‍ നിന്നാണ് രൂപേഷ് പിടിയിലായത്. ഇവിടെ നിന്നും ചായകുടിക്കുന്നതിനിടെയാണ് 11 വര്‍ഷം മുമ്പ് പിടിയിലായത്. ഒപ്പം അറസ്റ്റിലായ ഭാര്യ ഷൈന പിന്നീട് ജയില്‍ മോചിതയായിരുന്നു. അഞ്ച് പേരായിരുന്നു ഇവരുടെ സംഘത്തില്‍ അന്നുണ്ടായിരുന്നത്. രൂപേഷ് മാത്രം ജയിലില്‍ തുടരുകയായിരുന്നു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയാണ് രൂപേഷ് എന്ന പ്രവീണ്‍....
വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
Election

വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. യഥാര്‍ഥ വരുമാനം നാമനിർദേശ പത്രികയിൽ കാണിച്ചില്ലെന്ന പരാതിയെ തുടർന്ന് സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചിരുന്നു. വിജയ സാധ്യതയുള്ള പ്രമുഖ നേതാവ് തന്നെ മത്സരരംഗത്ത് നിന്ന് മാറി നിൽക്കേണ്ട സാഹചര്യം വരുമോ എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. എന്നാൽ വിശദീകരണ എഴുതി നൽകിയതോടെ പത്രിക സ്വീകരിച്ചു. എൽഡിഎഫും എൻഡിഎയും ആണ് പരാതി നൽകിയത്. വി.ഡി. സതീശൻ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയിൽ കാണിച്ചില്ല എന്നതടക്കം മൂന്ന് പരാതികളാണ് ഉയർന്നുവന്നത്. വി.ഡി. സതീശൻ്റെ വിശദീകരണം കൂടി കേട്ട ശേഷം സൂക്ഷ്മ പരിശോധന നടത്തുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്....
യുഡിഎഫിനെ പിന്തുണക്കും’ നിലപാട് വ്യക്തമാക്കി സി കെ ജാനു
Kerala News

യുഡിഎഫിനെ പിന്തുണക്കും’ നിലപാട് വ്യക്തമാക്കി സി കെ ജാനു

കൊച്ചി: ആവശ്യപ്പെട്ട സീറ്റ് ലഭിക്കാതിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച് സി.കെ. ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി. ഞായറാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. പറവൂരിൽ നടന്ന സംസ്ഥാന ശിൽപശാലയ്ക്കു പിന്നാലെ നടന്ന സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുത്തു. ജനാധിപത്യ രാഷ്ട്രീയ പാർട്ടി യുഡിഎഫിന്റെ ഭാഗമാണെന്നും അവരെ മുന്നണി ചേർത്തുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് സതീശൻ പറഞ്ഞു. അധികാരത്തിലെത്തിയാൽ പാർട്ടി അധ്യക്ഷ സി.കെ. ജാനുവിന് യോജിച്ച സ്ഥാനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദളിത്-ആദിവാസി പ്രശ്നങ്ങൾക്ക് ഏകോപിതമായ ഇടപെടലിലൂടെ പരിഹാരം കാണുമെന്നും സതീശൻ പറഞ്ഞു....
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കില്ല; സുപ്രീം കോടതിയുടെ തീരുമാനം
Kerala News

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കില്ല; സുപ്രീം കോടതിയുടെ തീരുമാനം

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിറാജ് വലിയതുറയിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങിയ ശേഷം ഒരു രൂപ പോലും നൽകിയില്ലെന്നതാണ് കേസ്. ലാഭം ലഭിച്ചിട്ടും പരാതിക്കാരന്റെ കടം തീർക്കാതെ നിർമാതാക്കളിൽ ഒരാൾ സ്ഥിര നിക്ഷേപം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. കേസിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്നും, അന്വേഷണത്തിലൂടെയാണ് തട്ടിപ്പ് നടന്നോ എന്ന് വ്യക്തമാകുകയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നടൻ സൗബിൻ ഷാഹിർ, സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്....
‘ദൃശ്യം 3’ റിലീസ് മാറ്റി; മേയ് 21ന് തിയേറ്ററുകളിലേക്ക്
Entertainment News

‘ദൃശ്യം 3’ റിലീസ് മാറ്റി; മേയ് 21ന് തിയേറ്ററുകളിലേക്ക്

മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ‘ദൃശ്യം 3’യുടെ റിലീസ് തീയതി മാറ്റിവച്ചു. ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മേയ് 21ന് തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മുൻപ് ഏപ്രിൽ ആദ്യവാരത്തിൽ ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു സൂചന. വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയേറ്ററുകളിലെത്തണമെന്നായിരുന്നു സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നത്. പിന്നാലെയാണ് റിലീസ് മാറ്റിയ വിവരം പുറത്തുവന്നത്. 2021 ഫെബ്രുവരി 19ന് പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മൂന്നാം ഭാഗത്തിൽ എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. മോഹൻലാലിന്റെ ജന്മദിനത്തിൽ ചിത്രം എത്തുമെന്ന വാർത്ത ആരാധകരുടെ ആവേശം ഇരട്ടിയാക്കി....
കത്തിൽ ബിജെപി സീൽ: സിപിഐഎം ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി
Kerala News

കത്തിൽ ബിജെപി സീൽ: സിപിഐഎം ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി

ഡൽഹി: കത്തിൽ ബിജെപിയുടെ സീൽ ഉണ്ടെന്ന സിപിഐഎമ്മിന്റെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ബിജെപി സീൽ പതിഞ്ഞ കത്ത് കമ്മീഷന് ലഭിച്ചതായി വ്യക്തമാക്കി. അതേ കത്ത് രാഷ്ട്രീയ പാർട്ടികൾക്ക് തെറ്റായി അയച്ചതാണെന്നും പിശക് തിരുത്താൻ ആവശ്യപ്പെട്ടിരുന്നുവെന്നും കമ്മീഷൻ വിശദീകരിച്ചു. സന്ദേശം പിൻവലിക്കാൻ പിന്നീട് കത്ത് പുറപ്പെടുവിച്ചതായും കമ്മീഷൻ അറിയിച്ചു. 2019 മാർച്ചിൽ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിലാണ് ബിജെപി സീൽ ഉണ്ടായിരുന്നതെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. കത്തിൽ “ബിജെപി കേരള” എന്ന സീലാണുണ്ടായിരുന്നതെന്നും സിപിഐഎം ചൂണ്ടിക്കാട്ടി. കത്തിൽ ബിജെപിയുടെ സീൽ വന്നതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സിപിഐഎം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവുമായി രംഗത്തെത്തിയത്....
നിയമ സഭാ തെരഞ്ഞെടുപ്പ്: നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചു
Election

നിയമ സഭാ തെരഞ്ഞെടുപ്പ്: നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 140 മണ്ഡലങ്ങളിലായി വൈകിട്ട് അഞ്ച് വരെ 1181 പത്രികകളാണ് സമർപ്പിച്ചത്. ആകെ 676 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. മാർച്ച് 24നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്നത്. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം. അതിനു ശേഷമാകും തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകുക. ഇത്തവണ പത്രിക സമർപ്പണം താരതമ്യേന ശാന്തമായിരുന്നു. മാർച്ച് 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആറു പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പണത്തിനായി ലഭിച്ചത്. പല മണ്ഡലങ്ങളിലും പ്രധാന മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ മാർച്ച് 26നകം അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമിക്കുന്നുണ്ട്. അതിന് ശേഷമാകും സംസ്ഥാനത്തെ യഥാർത്ഥ സ്ഥാനാർഥി ചിത്രം തെളിയുക....
ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ദേവസ്വം ബോർഡ്
Kerala News

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ദേവസ്വം ബോർഡ്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ ലിംഗ വിവേചനം ഇല്ലെന്നും, യുവതി പ്രവേശനത്തിൽ പ്രായപരിധിയിലുള്ള നിയന്ത്രണം മാത്രമാണുള്ളതെന്നും ബോർഡ് വ്യക്തമാക്കി. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കാൻ ബോർഡിന് അധികാരമുണ്ടെന്നും, മതസ്വാതന്ത്ര്യം ആചാരങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിശ്വാസകാര്യങ്ങളിൽ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ടെന്നും, കോടതിക്ക് പുറത്തുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിധി പറയരുതെന്നും ബോർഡ് കോടതിയെ അറിയിച്ചു. ഇതോടൊപ്പം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഈ മാസം 14ന് സർക്കാരും സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഹിന്ദുമത പണ്ഡിതരും സാമൂഹിക പരിഷ്‌കർത്താക്കളും ഉൾപ്പെട്ട സമിതിയെ നിയോഗിച്ച് അവരുടെ അഭിപ്രായം തേടിയ ശേഷമേ അന്തിമ നിലപാട് എടുക്കാവൂ എന...
റെയിൽവേ റണ്ണിങ് ജീവനക്കാരുടെ കിലോമീറ്റർ അലവൻസ് പരിഷ്കരിച്ചു
National

റെയിൽവേ റണ്ണിങ് ജീവനക്കാരുടെ കിലോമീറ്റർ അലവൻസ് പരിഷ്കരിച്ചു

ഡൽഹി: റെയിൽവേ റണ്ണിങ് ജീവനക്കാരുടെ ജോലി സമയത്തെ യാത്രാ അലവൻസ് പരിഷ്കരിച്ചു. ലോക്കോ പൈലറ്റ്, ഗാർഡ്, മറ്റ് ഓപ്പറേറ്റിങ് സ്റ്റാഫ് എന്നിവരുടെ അലവൻസാണ് വർധിപ്പിക്കുന്നത്. കിലോമീറ്റർ അലവൻസ് 25 ശതമാനമായാണ് റെയിൽവേ വർധിപ്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ 30 ശതമാനം, 20 ദിവസത്തെ ട്രാവലിങ് അലവൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കിലോമീറ്റർ അലവൻസ് കണക്കാക്കുന്നത്. 2024 മുതൽ ഡിഎ, അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമെത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് അലവൻസ് പരിഷ്കരണം. ഏകദേശം രണ്ട് ലക്ഷം ജീവനക്കാർക്ക് ഇതിൻ്റെ നേട്ടം ലഭിക്കും....