കൊച്ചി: ആവശ്യപ്പെട്ട സീറ്റ് ലഭിക്കാതിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച് സി.കെ. ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി. ഞായറാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

പറവൂരിൽ നടന്ന സംസ്ഥാന ശിൽപശാലയ്ക്കു പിന്നാലെ നടന്ന സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുത്തു. ജനാധിപത്യ രാഷ്ട്രീയ പാർട്ടി യുഡിഎഫിന്റെ ഭാഗമാണെന്നും അവരെ മുന്നണി ചേർത്തുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് സതീശൻ പറഞ്ഞു. അധികാരത്തിലെത്തിയാൽ പാർട്ടി അധ്യക്ഷ സി.കെ. ജാനുവിന് യോജിച്ച സ്ഥാനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദളിത്-ആദിവാസി പ്രശ്നങ്ങൾക്ക് ഏകോപിതമായ ഇടപെടലിലൂടെ പരിഹാരം കാണുമെന്നും സതീശൻ പറഞ്ഞു.
