കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിറാജ് വലിയതുറയിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങിയ ശേഷം ഒരു രൂപ പോലും നൽകിയില്ലെന്നതാണ് കേസ്.

ലാഭം ലഭിച്ചിട്ടും പരാതിക്കാരന്റെ കടം തീർക്കാതെ നിർമാതാക്കളിൽ ഒരാൾ സ്ഥിര നിക്ഷേപം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. കേസിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്നും, അന്വേഷണത്തിലൂടെയാണ് തട്ടിപ്പ് നടന്നോ എന്ന് വ്യക്തമാകുകയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
നടൻ സൗബിൻ ഷാഹിർ, സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
