BREAKING NEWS


Author: Nagaram Network

എൽപിജി ക്ഷാമം: പതിനാലിന് പകരം പത്ത് കിലോയുടെ സിലിണ്ടർ പുറത്തിറക്കുന്നത് പരിഗണിക്കാൻ കേന്ദ്രം
National

എൽപിജി ക്ഷാമം: പതിനാലിന് പകരം പത്ത് കിലോയുടെ സിലിണ്ടർ പുറത്തിറക്കുന്നത് പരിഗണിക്കാൻ കേന്ദ്രം

ഡൽഹി: ഊർജ പ്രതിസന്ധിയെ തുടർന്ന് ഗാർഹിക സിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കേന്ദ്രം കുറച്ചേയ്ക്കുമെന്ന് റിപ്പോർട്ട്. നിലവിലെ 14.2 കിലോയിൽ നിന്ന് 10 കിലോ ആയി കുറയ്ക്കാനാണ് തീരുമാനം. 14.2 കിലോയുടെ സിലിണ്ടറുകൾ 35 മുതൽ 40 ദിവസം വരെയാണ് ഉപയോഗിക്കാൻ കഴിയുന്നത്.10 കിലോയുടെ സിലിണ്ടർ ഒരു മാസത്തിനടുത്ത് ഉപയോഗിക്കാൻ കഴിയുമെന്നാണ് നിഗമനം. അളവിൽ മാറ്റം ഉണ്ടായാൽ അതിനനുസരിച്ച് സിലിണ്ടറിൻ്റെ വിലയിലും കുറവ് വരും.കൂടുതൽ പേർക്ക് ഗാർഹിക സിലിണ്ടർ ലഭ്യമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് എൽപിജിയുടെ അളവ് കുറയ്ക്കാനുള്ള ആലോചന....
പശ്ചിമേഷ്യയിൽ ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക
World

പശ്ചിമേഷ്യയിൽ ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടൺ സിറ്റി: പശ്ചിമേഷ്യയിൽ താല്‍ക്കാലിക ആശ്വാസമായി വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ്. അഞ്ച് ദിവസത്തേക്കാണ് താല്‍ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇറാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ശത്രുത അവസാനിപ്പിക്കുന്ന കാര്യത്തിൽ ചർച്ചയുണ്ടാകുമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും ഇറാനുമായും ക്രിയാത്മക ചർച്ച നടന്നു എന്നും ട്രംപ് അറിയിച്ചു. ...
ഇറാൻ പ്രസിഡന്റുമായി മോദി ഫോണിൽ സംസാരിച്ചു; പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്തു
World

ഇറാൻ പ്രസിഡന്റുമായി മോദി ഫോണിൽ സംസാരിച്ചു; പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്തു

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഈദ്, നൗറൂസ് ആശംസകൾ അറിയിച്ചതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെയും കുറിച്ച് ഇരുവരും ചർച്ച നടത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. ഈ ആഘോഷകാലം പ്രദേശത്ത് സമാധാനവും സ്ഥിരതയും ഐശ്വര്യവും കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. പശ്ചിമേഷ്യൻ മേഖലയിൽ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സ്ഥിരത തകർക്കുകയും ആഗോള വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന സമുദ്രപാതകളിലൂടെ ആഗോള വ്യാപാരം തടസമില്ലാതെ തുടരേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നിപ്പറഞ്ഞു. കപ്പൽ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുകയും സമുദ്രപാത...
തിരുവനന്തപുരം മണ്ഡലത്തിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി
Election

തിരുവനന്തപുരം മണ്ഡലത്തിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി നടൻ സുധീർ കരമന മത്സരിക്കും. എൽഡിഎഫ് ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമനയെ തീരുമാനിച്ചതായി സിപിഐഎം നേതാവ് എ. വിജയരാഘവൻ അറിയിച്ചു. നഗരത്തിന്റെ സാംസ്കാരിക പാരമ്പര്യവുമായി ബന്ധമുള്ള വ്യക്തിയാണ് സുധീർ കരമനയെന്നും അദ്ദേഹം പറഞ്ഞു. ആൻറണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടർന്നാണ് പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വന്നത്. സന്തോഷം നൽകുന്ന നിമിഷമാണിതെന്നും എല്ലാവരുടെയും സന്തോഷങ്ങളിലും പ്രയാസങ്ങളിലും ഒപ്പമുണ്ടാകുമെന്നും സുധീർ കരമന പ്രതികരിച്ചു. സിപിഐഎമ്മും ജനാധിപത്യ കേരള കോൺഗ്രസും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സുധീർ കരമനയെ സ്ഥാനാർഥിയാക്കിയത്. പൊതുസമ്മത സ്ഥാനാർഥി എന്ന നിലയിലാണ് തീരുമാനം. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആൻറണി രാ...
കോഴിക്കോട് പക്ഷിപ്പനി; 15,000 പക്ഷികളെ കൊന്നൊടുക്കും, ജാഗ്രത നിർദേശം
Kerala News

കോഴിക്കോട് പക്ഷിപ്പനി; 15,000 പക്ഷികളെ കൊന്നൊടുക്കും, ജാഗ്രത നിർദേശം

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി അധികൃതർ. വൈറസ് വ്യാപനം തടയുന്നതിനായി പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ അഞ്ച് പഞ്ചായത്തുകളിലായി ഇന്ന് 15,000 പക്ഷികളെ കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിക്കുള്ളിലെ പക്ഷികളെയും കോഴികളെയുമാണ് നശിപ്പിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, എന്നാൽ അതീവ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ എച്ച്5എൻ1 വകഭേദമാണെന്ന് സ്ഥിരീകരിച്ചു. ഇപ്പോൾ വരെ മനുഷ്യരിലേക്ക് രോഗം പകരുന്ന സാഹചര്യം കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും വൈറസ് മനുഷ്യരിലേക്ക് പകരുന്നത് തടയാൻ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ജാഗ്രത നിർദേശങ്ങൾ പുറപ്...
വിമാനം മാറി സർവീസ്; ഒമ്പത് മണിക്കൂറിന് ശേഷം എയർ ഇന്ത്യ വിമാനം തിരികെ ഇറക്കി
National

വിമാനം മാറി സർവീസ്; ഒമ്പത് മണിക്കൂറിന് ശേഷം എയർ ഇന്ത്യ വിമാനം തിരികെ ഇറക്കി

ന്യൂഡൽഹി: വിമാനം മാറി സർവീസ് നടത്തിയതിനെ തുടർന്ന് എയർ ഇന്ത്യയുടെ വിമാനം പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് തിരികെ ഇറക്കി. ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട വിമാനമാണ് ഏകദേശം ഒമ്പത് മണിക്കൂറിന് ശേഷം മടങ്ങിയെത്തിയത്. കാനഡയിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ ആവശ്യമായ നിയമാനുസൃത അനുമതി ലഭ്യമല്ലാത്ത വിമാനമാണ് സർവീസിനായി ഉപയോഗിച്ചതാണ് തിരികെ ഇറക്കാനുള്ള കാരണമെന്ന് എയർ ഇന്ത്യ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11.34ഓടെ ഡൽഹിയിൽ നിന്ന് പറന്ന വിമാനം ചൈനീസ് വ്യോമാതിർത്തി വരെ സഞ്ചരിച്ച ശേഷമാണ് മടങ്ങിയത്. കാനഡയിലേക്ക് സർവീസ് നടത്താൻ പ്രത്യേക തരത്തിലുള്ള വിമാനത്തിന് മാത്രമാണ് അനുമതി. എന്നാൽ മറ്റൊരു വിമാനമാണ് ഉപയോഗിച്ചതെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത് ചൈനീസ് വ്യോമാതിർത്തി കടക്കുന്നതിനിടെയാണ്. തുടർന്ന് വിമാനം തിരികെ കൊണ്ടുവരാൻ തീരുമാനിച്ചു. യാത്രക്കാരെ വെള്ളിയാഴ്ച മറ്റൊരു വിമാനത്തിൽ കാനഡയിലെത്തിച്ചതായു...
ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം, 30 വർഷം കഠിന തടവ്
Kerala News

ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം, 30 വർഷം കഠിന തടവ്

കൊല്ലം: ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആദ്യ 30 വർഷം കഠിന തടവായും കോടതി നിർദേശിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിൽ 70ലേറെ സാക്ഷികളെ കോടതി വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതി മുമ്പാകെ ഹാജരാക്കി. നിരീക്ഷണ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കുറ്റകൃത്യം തെളിയിക്കുന്നതിൽ നിർണായകമായി. കേസിന്റെ ഒരു ഘട്ടത്തിൽ പ്രതി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും വൈദ്യപരിശോധനാ ...
മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി
Election

മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും ബിജെപി പുറത്തിറക്കി. ഒടുവിലത്തെ പട്ടികയിൽ 11 പേരാണ് ഇടംപിടിച്ചത്. തിരുവനന്തപുരത്ത് കരമന ജയൻ മത്സരിക്കും. അരുവിക്കരയിൽ വിവേക് ഗോപനും രംഗത്തുണ്ട്. ചിറയിൻകീഴിൽ ബി.എസ്. അനൂപാണ് ഇത്തവണ ബിജെപി സ്ഥാനാർഥി. കഴിഞ്ഞ വർഷം ഇതേ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് അനൂപ് ജനവിധി തേടിയത്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ചടയമംഗലത്ത് ആർ.എസ്. അരുൺരാജും ബിജെപി സ്ഥാനാർഥിയായിരിക്കും. ഇരുവരും കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് സ്ഥാനാർഥിത്വം ലഭിച്ചത്. സ്ഥാനാർഥി പട്ടിക പീരുമേട് - വി. രതീഷ് പുതുപ്പള്ളി - രവീന്ദ്രനാഥ് വാകത്താനം മാവേലിക്കര - അജിമോൻ അടൂർ - പന്തളം പ്രതാപൻ ചവറ - കെ.ആർ.രാജേഷ് ചടയമംഗലം - ആർ.എസ്. അരുൺ രാജ് ചിറയിൻകീഴ് - ബി.എസ്. അനൂപ് ...
ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നയം പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ
National

ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നയം പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ

കർണാടക: ബെംഗളൂരു നഗരത്തിൽ നടപ്പാതകൾ വീണ്ടെടുക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി സമഗ്ര നയം പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നഗരത്തിലെ നടപ്പാതകൾ തെരുവ് കച്ചവടക്കാർ വ്യാപകമായി കൈയേറിയതോടെ കാൽനടയാത്രയും ഗതാഗതവും ദുസ്സഹമായ സാഹചര്യത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് നയം പ്രഖ്യാപിച്ചത്. പുതിയ നയപ്രകാരം തെരുവ് കച്ചവടക്കാരെ നിശ്ചിത തെരുവുകളിലേക്ക് മാത്രം പരിമിതപ്പെടുത്തും. പ്രധാന പാതകളിലും ഉപപ്രധാന പാതകളിലും തെരുവോര കച്ചവടം പൂർണമായും ഒഴിവാക്കും. അതേസമയം, തെരുവ് കച്ചവടക്കാരെ നടപ്പാതകളിൽ നിന്ന് മാറ്റുന്നതിനൊപ്പം കച്ചവടം ക്രമീകരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഘടനാപരമായ സംവിധാനം കൊണ്ടുവരുമെന്നും ശിവകുമാർ വ്യക്തമാക്കി. ഇതിനായി ഏകദേശം 60,000 കച്ചവടക്കാരെ ഇതിനകം രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. തെരുവ് കച്ചവടക്കാർക്...
ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ട് വിദേശികൾ പിടിയിൽ
Ernakulam

ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ട് വിദേശികൾ പിടിയിൽ

എറണാകുളം: ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ട് വിദേശികൾ പിടിയിൽ. അമേരിക്കൻ പൗരൻമാരായ യൂടൂബേഴ്സ് ആണ് പിടിയിലായത്. ദ്രോണാചാര്യ, നേവി ക്വാർട്ടേഴ്സ് എന്നിവക്ക് മുകളിലാണ് ഇവർ ഡ്രോൺ പറത്തിയത്.അറസ്റ്റിലായവർ ഇപ്പോൾ ഫോർട്ട് കൊച്ചി പൊലീസ് കസ്റ്റഡിയിലാണ്. നിരോധിത മേഖലയിൽ ഡ്രോൺ പറത്താനുള്ള കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്....