BREAKING NEWS


നിയമ സഭാ തെരഞ്ഞെടുപ്പ്: നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചു

By Nagaram Network
1697367899 vote 1

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 140 മണ്ഡലങ്ങളിലായി വൈകിട്ട് അഞ്ച് വരെ 1181 പത്രികകളാണ് സമർപ്പിച്ചത്. ആകെ 676 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.

മാർച്ച് 24നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്നത്. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം. അതിനു ശേഷമാകും തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകുക. ഇത്തവണ പത്രിക സമർപ്പണം താരതമ്യേന ശാന്തമായിരുന്നു. മാർച്ച് 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആറു പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പണത്തിനായി ലഭിച്ചത്.

പല മണ്ഡലങ്ങളിലും പ്രധാന മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ മാർച്ച് 26നകം അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമിക്കുന്നുണ്ട്. അതിന് ശേഷമാകും സംസ്ഥാനത്തെ യഥാർത്ഥ സ്ഥാനാർഥി ചിത്രം തെളിയുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *