BREAKING NEWS


‘ദൃശ്യം 3’ റിലീസ് മാറ്റി; മേയ് 21ന് തിയേറ്ററുകളിലേക്ക്

By Nagaram Network
download 100

മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ‘ദൃശ്യം 3’യുടെ റിലീസ് തീയതി മാറ്റിവച്ചു. ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മേയ് 21ന് തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

മുൻപ് ഏപ്രിൽ ആദ്യവാരത്തിൽ ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു സൂചന. വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയേറ്ററുകളിലെത്തണമെന്നായിരുന്നു സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നത്. പിന്നാലെയാണ് റിലീസ് മാറ്റിയ വിവരം പുറത്തുവന്നത്.

2021 ഫെബ്രുവരി 19ന് പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മൂന്നാം ഭാഗത്തിൽ എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. മോഹൻലാലിന്റെ ജന്മദിനത്തിൽ ചിത്രം എത്തുമെന്ന വാർത്ത ആരാധകരുടെ ആവേശം ഇരട്ടിയാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *