BREAKING NEWS


റെയിൽവേ റണ്ണിങ് ജീവനക്കാരുടെ കിലോമീറ്റർ അലവൻസ് പരിഷ്കരിച്ചു

By Nagaram Network
railway4

ഡൽഹി: റെയിൽവേ റണ്ണിങ് ജീവനക്കാരുടെ ജോലി സമയത്തെ യാത്രാ അലവൻസ് പരിഷ്കരിച്ചു. ലോക്കോ പൈലറ്റ്, ഗാർഡ്, മറ്റ് ഓപ്പറേറ്റിങ് സ്റ്റാഫ് എന്നിവരുടെ അലവൻസാണ് വർധിപ്പിക്കുന്നത്.

കിലോമീറ്റർ അലവൻസ് 25 ശതമാനമായാണ് റെയിൽവേ വർധിപ്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ 30 ശതമാനം, 20 ദിവസത്തെ ട്രാവലിങ് അലവൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കിലോമീറ്റർ അലവൻസ് കണക്കാക്കുന്നത്. 2024 മുതൽ ഡിഎ, അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമെത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് അലവൻസ് പരിഷ്കരണം. ഏകദേശം രണ്ട് ലക്ഷം ജീവനക്കാർക്ക് ഇതിൻ്റെ നേട്ടം ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *