BREAKING NEWS


Author: Nagaram Network

ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞു; 23 പേർ മരിച്ചു, നിരവധിപേർ കാണാതായി
National

ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞു; 23 പേർ മരിച്ചു, നിരവധിപേർ കാണാതായി

ധാക്ക: ബംഗ്ലാദേശിലെ രാജ്ബരിയിൽ ഉണ്ടായ ബസ് അപകടത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ നിരവധിപേരെ കാണാതായതായും അധികൃതർ അറിയിച്ചു. ദൗലാദിയ ബസ് സ്റ്റാൻഡിന് സമീപമുള്ള പദ്മ നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ധാക്കയിൽ നിന്ന് ഏകദേശം 40 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം രാത്രിയായതിനാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു. ഇതിനകം 23 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ചിലർ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനവും ഉണ്ട്. അഗ്നിശമന സേനയും മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ബസിൽ 40ൽ കൂടുതലായി, ഏകദേശം 50ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ വിവരം. അപകടം നടന്നതിന് ശേഷം ഏകദേശം ആറു മണിക്കൂറിന് ശേഷമാണ് ബസ് നദിയിൽ നിന്ന് പുറത്തെടുത്തത്...
ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് തീപിടിച്ചു; 14 പേർക്ക് ദാരുണാന്ത്യം
National

ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് തീപിടിച്ചു; 14 പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 14 പേർ മരിച്ചു. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ടിയിടിയെ തുടർന്ന് ബസിന് തീപിടിച്ചതാണ് ദുരന്തം വഷളാക്കിയത്. പരിക്കേറ്റ 20ഓളം യാത്രക്കാരെ സമീപ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചും സ്ഥിതിഗതികൾ വിലയിരുത്തിയും അദ്ദേഹം ഇടപെട്ടു. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്ന നടപടികൾ തുടരുകയാണെന്ന് ജില്ലാ പൊലീസ് അറിയിച്ചു....
വെളിച്ചമേകി മടക്കം ;ദയാവധത്തിന് പിന്നാലെ  ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു
National

വെളിച്ചമേകി മടക്കം ;ദയാവധത്തിന് പിന്നാലെ ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡൽഹി: ദയാവധത്തിന് വിധേയനായ പഞ്ചാബ് സ്വദേശി ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. കോർണിയയും ഹൃദയ വാൽവുകളുമാണ് ദാനം ചെയ്തത്. നിഷ്ക്രിയ ദയാവധത്തിലൂടെയാണ് ഇന്നലെ ഹരീഷ് റാണ അന്തരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണ് 13 വർഷമായി അബോധാവസ്ഥയിലായിരുന്ന ഹരീഷിനായി മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ചികിത്സകൾക്ക് പ്രതികരണം ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ദയാവധത്തിന് അനുമതി ലഭിച്ചത്. ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഡൽഹിയിൽ പൂർത്തിയായി. മരണാനന്തര അവയവദാനത്തിലൂടെ അദ്ദേഹത്തിന്റെ ജീവിതം മറ്റുള്ളവർക്കായി പ്രത്യാശയായി മാറി....
മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസ്: വെള്ളനാട് ശശി കീഴടങ്ങി
Crime

മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസ്: വെള്ളനാട് ശശി കീഴടങ്ങി

തിരുവനന്തപുരം: മുള്ളൻപന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം നേതാവുമായ ശശി കീഴടങ്ങി. പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസർക്ക് മുന്നിലാണ് അദ്ദേഹം കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ അടിച്ചു കൊന്നതിനാണ് വനം വകുപ്പ് കേസ് എടുത്തത്. ഫെബ്രുവരി 28നാണ് സംഭവം നടന്നത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ശശി സെക്രട്ടറിയേറ്റിൽ എത്തിയതും വിവാദമായിരുന്നു. നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ശശി മുള്ളൻപന്നിയെ കൊന്നതെന്ന് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാൽ കേസ് ആകുമെന്ന് മുന്നറിയിപ്പ് നൽകിയപ്പോഴും തനിക്ക് പേടിയില്ലെന്ന് ശശി പറഞ്ഞതായും നാട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തുംമുമ്പ് ശശി അവിടെ നിന്ന് പോയിരുന്നു....
ബിജെപി സീൽ വിവാദം; കോൺഗ്രസ് എഐ വീഡിയോ പിൻവലിച്ചു
Election

ബിജെപി സീൽ വിവാദം; കോൺഗ്രസ് എഐ വീഡിയോ പിൻവലിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിക്കുന്ന കത്തിൽ ബിജെപി സീൽ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുറത്തുവിട്ട എഐ വീഡിയോ പിൻവലിച്ചു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിൽ പ്രവർത്തിക്കുന്നുവെന്നാരോപിക്കുന്ന തരത്തിലായിരുന്നു വീഡിയോ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് സീൽ വിവാദവുമായി ബന്ധപ്പെട്ട സാമൂഹികമാധ്യമ പോസ്റ്റുകളിൽ നടപടി ആരംഭിച്ചതിനിടെയാണ് വീഡിയോ നീക്കം ചെയ്തത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ബിജെപി സീൽ പതിച്ച കത്ത് കമ്മീഷന് ലഭിച്ചിരുന്നുവെന്നും, അത് തെറ്റായി രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചതാണെന്നും പിന്നീട് പിശക് തിരുത്താൻ നടപടിയെടുത്തതായും കമ്മീഷൻ വിശദീകരിച്ചിരുന്നു. സിപിഐഎമ്മിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു ഈ വിശദീകരണം....
പശ്ചിമേഷ്യൻ സംഘർഷം;ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി
World

പശ്ചിമേഷ്യൻ സംഘർഷം;ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയായതായി അദ്ദേഹം അറിയിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ ഫോൺ ലഭിച്ചതായും സംഘർഷവുമായി ബന്ധപ്പെട്ട് ഉപകാരപ്രദമായ ആശയങ്ങൾ പങ്കുവെച്ചതായും മോദി വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാനും സംഘർഷം ലഘൂകരിക്കാനും ഇന്ത്യ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് എല്ലാവർക്കും സുരക്ഷിതമായി തുറന്നുകിടക്കേണ്ടത് ലോകത്തിന് അത്യാവശ്യമാണെന്നും സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ സജീവമായി ഇടപെടുമെന്നും മോദി കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ നിർണായക ചർച്ചകൾ നടക്കുന്നതായി ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഈ ഫോൺസംഭാഷണ വിവരം പുറത്തുവന്നത്. ഇന്ത...
രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; ഹൈക്കോടതി പരാമർശങ്ങൾ നീക്കി സുപ്രീം കോടതി
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; ഹൈക്കോടതി പരാമർശങ്ങൾ നീക്കി സുപ്രീം കോടതി

ന്യൂഡൽഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിതയ്ക്കെതിരായ ഹൈക്കോടതിയുടെ ചില പരാമർശങ്ങൾ സുപ്രീം കോടതി നീക്കി. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നതടക്കമുള്ള പരാമർശങ്ങളാണ് ഒഴിവാക്കിയത്. വിചാരണയെ ബാധിക്കുന്ന ഈ ഭാഗങ്ങൾ നീക്കണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഹൈക്കോടതി വിധിയിലെ ചില നിരീക്ഷണങ്ങൾ അതിജീവിതയ്ക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരിയുടെ അഭിഭാഷകർ അപേക്ഷ സമർപ്പിച്ചത്. തുടര്‍ന്ന് സുപ്രീം കോടതി ബന്ധപ്പെട്ട പരാമർശങ്ങൾ നീക്കം ചെയ്തതായി അറിയിച്ചു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വിശദമായ വാദം നടന്നില്ലെന്നും ഹൈക്കോടതി വിധിയിൽ ഇടപെടാൻ താൽപര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി....
എം.കെ. മുനീറിന് മുസ്ലിം ലീഗിന്റെ കൈത്താങ്ങ്; 48 ലക്ഷം വായ്പ തീർത്ത് നേതൃത്വം
Kerala News

എം.കെ. മുനീറിന് മുസ്ലിം ലീഗിന്റെ കൈത്താങ്ങ്; 48 ലക്ഷം വായ്പ തീർത്ത് നേതൃത്വം

മലപ്പുറം: എം.കെ. മുനീറിന് മുസ്ലിം ലീഗിന്റെ പിന്തുണയായി 48 ലക്ഷം രൂപയുടെ വായ്പ പാർട്ടി നേതൃത്വം അടച്ചു തീർത്തു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലാണ് വായ്പാ തുക അടച്ചത്. കടബാധ്യത പാർട്ടി ഏറ്റെടുക്കുമെന്ന് നേരത്തെ പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും അറിയിച്ചിരുന്നുവെന്ന് മുനീർ വ്യക്തമാക്കി. കോഴിക്കോട് നടക്കാവിലെ വീടിന്റെ നവീകരണത്തിനായി എടുത്ത വായ്പയുടെ പേരിലാണ് മുനീറിന് ജപ്തി നോട്ടീസ് ലഭിച്ചത്. മാർച്ച് 31നകം 48 ലക്ഷം രൂപ അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നായിരുന്നു ബാങ്കിന്റെ മുന്നറിയിപ്പ്. ഇത് വാർത്തയായതോടെയാണ് പാർട്ടി നേതൃത്വം ഇടപെട്ടത്. നിരവധി വ്യക്തികൾ സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും വ്യക്തികളിൽ നിന്ന് സഹായം സ്വീകരിക്കില്ലെന്ന നിലപാട് മുനീർ എടുത്തിരുന്നു. 58 ലക്ഷം രൂപയായിരുന്ന വായ്പാ കുടിശ്ശിക ഒറ്റത്തവണ തീർപ്പ് പദ്ധതിയിലൂടെ 48 ലക്ഷമായി കുറച്ചതായിരുന്നു...
യു പ്രതിഭയ്‌ക്കെതിരായ യുഡിഎഫ് നേതാവിന്റെ പരാമർശം;അപലപിച്ച് മുഖ്യമന്ത്രി
Kerala News

യു പ്രതിഭയ്‌ക്കെതിരായ യുഡിഎഫ് നേതാവിന്റെ പരാമർശം;അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തകയായ സ്ത്രീയെ ഹീനമായ വാക്കുകളാൽ ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. “അവൾക്കൊപ്പം” എന്ന മുദ്രാവാക്യം ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങളോട് കാണിക്കുന്ന വിരുദ്ധ നിലപാട് അവരുടെ കാപട്യം തുറന്നുകാട്ടുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വികസനവും ജനപ്രശ്നങ്ങളും ചർച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണെന്നും അദ്ദേഹം വിമർശിച്ചു. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും സംരക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എന്നും നിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കായംകുളം മണ്ഡലം യുഡ...
ഇറാൻ ദേശീയ സുരക്ഷാ സമിതിക്ക് പുതിയ സെക്രട്ടറി
World

ഇറാൻ ദേശീയ സുരക്ഷാ സമിതിക്ക് പുതിയ സെക്രട്ടറി

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതിയുടെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൽഖാദറെ നിയമിച്ചു. ഇസ്രയേൽ ആക്രമണത്തിൽ അലി ലാറിജാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ നിയമനം. ഇറാനിയൻ സർക്കാർ ടെലിവിഷനാണ് ഇക്കാര്യം അറിയിച്ചത്. ഐആർജിസിയുടെ മുൻ കമാൻഡറായിരുന്ന മുഹമ്മദ് ബാഗർ സോൽഖാദർ നിലവിൽ കാര്യനിർവാഹക കൗൺസിൽ സെക്രട്ടറിയായാണ് പ്രവർത്തിച്ചിരുന്നത്. രാജ്യത്തിന്റെ പ്രതിരോധം, ആണവ-വിദേശ നയരൂപീകരണം തുടങ്ങിയ പ്രധാന ചുമതലകൾ അദ്ദേഹത്തിനായിരിക്കും ആദ്യഘട്ടത്തിൽ. കഴിഞ്ഞ ചൊവ്വാഴ്ച ടെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിലാണ് അലി ലാറിജാനി കൊല്ലപ്പെട്ടത്. സംഘർഷത്തിന്റെ തുടക്കത്തിൽ ഇറാനിലെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്....