മലപ്പുറം: എം.കെ. മുനീറിന് മുസ്ലിം ലീഗിന്റെ പിന്തുണയായി 48 ലക്ഷം രൂപയുടെ വായ്പ പാർട്ടി നേതൃത്വം അടച്ചു തീർത്തു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലാണ് വായ്പാ തുക അടച്ചത്. കടബാധ്യത പാർട്ടി ഏറ്റെടുക്കുമെന്ന് നേരത്തെ പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും അറിയിച്ചിരുന്നുവെന്ന് മുനീർ വ്യക്തമാക്കി.

കോഴിക്കോട് നടക്കാവിലെ വീടിന്റെ നവീകരണത്തിനായി എടുത്ത വായ്പയുടെ പേരിലാണ് മുനീറിന് ജപ്തി നോട്ടീസ് ലഭിച്ചത്. മാർച്ച് 31നകം 48 ലക്ഷം രൂപ അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നായിരുന്നു ബാങ്കിന്റെ മുന്നറിയിപ്പ്. ഇത് വാർത്തയായതോടെയാണ് പാർട്ടി നേതൃത്വം ഇടപെട്ടത്.
നിരവധി വ്യക്തികൾ സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും വ്യക്തികളിൽ നിന്ന് സഹായം സ്വീകരിക്കില്ലെന്ന നിലപാട് മുനീർ എടുത്തിരുന്നു. 58 ലക്ഷം രൂപയായിരുന്ന വായ്പാ കുടിശ്ശിക ഒറ്റത്തവണ തീർപ്പ് പദ്ധതിയിലൂടെ 48 ലക്ഷമായി കുറച്ചതായിരുന്നു. മുൻ മന്ത്രിയും എംഎൽഎയുമായ മുനീറിന്റെ വീട് ജപ്തിയിലേക്ക് നീങ്ങിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു.
