ഡൽഹി: ദയാവധത്തിന് വിധേയനായ പഞ്ചാബ് സ്വദേശി ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. കോർണിയയും ഹൃദയ വാൽവുകളുമാണ് ദാനം ചെയ്തത്. നിഷ്ക്രിയ ദയാവധത്തിലൂടെയാണ് ഇന്നലെ ഹരീഷ് റാണ അന്തരിച്ചത്.

കെട്ടിടത്തിൽ നിന്ന് വീണ് 13 വർഷമായി അബോധാവസ്ഥയിലായിരുന്ന ഹരീഷിനായി മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ചികിത്സകൾക്ക് പ്രതികരണം ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ദയാവധത്തിന് അനുമതി ലഭിച്ചത്.
ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഡൽഹിയിൽ പൂർത്തിയായി. മരണാനന്തര അവയവദാനത്തിലൂടെ അദ്ദേഹത്തിന്റെ ജീവിതം മറ്റുള്ളവർക്കായി പ്രത്യാശയായി മാറി.
