BREAKING NEWS


രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; ഹൈക്കോടതി പരാമർശങ്ങൾ നീക്കി സുപ്രീം കോടതി

By Nagaram Network
Rahul Mankoottathil

ന്യൂഡൽഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിതയ്ക്കെതിരായ ഹൈക്കോടതിയുടെ ചില പരാമർശങ്ങൾ സുപ്രീം കോടതി നീക്കി. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നതടക്കമുള്ള പരാമർശങ്ങളാണ് ഒഴിവാക്കിയത്. വിചാരണയെ ബാധിക്കുന്ന ഈ ഭാഗങ്ങൾ നീക്കണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു.

ഹൈക്കോടതി വിധിയിലെ ചില നിരീക്ഷണങ്ങൾ അതിജീവിതയ്ക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരിയുടെ അഭിഭാഷകർ അപേക്ഷ സമർപ്പിച്ചത്. തുടര്‍ന്ന് സുപ്രീം കോടതി ബന്ധപ്പെട്ട പരാമർശങ്ങൾ നീക്കം ചെയ്തതായി അറിയിച്ചു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വിശദമായ വാദം നടന്നില്ലെന്നും ഹൈക്കോടതി വിധിയിൽ ഇടപെടാൻ താൽപര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *