BREAKING NEWS


Author: Nagaram Network

ബുഷെർ ആണവനിലയത്തിന് വീണ്ടുംഇസ്രയേൽ ആക്രമണം
World

ബുഷെർ ആണവനിലയത്തിന് വീണ്ടുംഇസ്രയേൽ ആക്രമണം

ഇറാൻ: ബുഷെർ ആണവനിലയത്തിന് നേരെ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതായി ഇറാൻ . യുദ്ധകാലത്ത് ഈ നിലയം ലക്ഷ്യമാക്കുന്നത് മൂന്നാം തവണയാണെന്നും നിലവിൽ റിയാക്ടറിന് കേടുപാടുകളൊന്നുമില്ലെന്നും ഇറാനിയൻ ആണവോർജ സംഘടന വ്യക്തമാക്കി. എന്നാൽ നിലയത്തിന് കേടുപാടുകൾ സംഭവിച്ചാൽ മുഴുവൻ മേഖലയ്ക്കും ഭീഷണിയാകുമെന്ന് മുന്നറിയിപ്പും നൽകി. അതേസമയം, ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. റെവല്യൂഷണറി ഗാർഡ്സ് നാവികസേനയിലെ ഇൻറലിജൻസ് ഉദ്യോഗസ്ഥനായ ബെഹ്നാം റെസായി കൊല്ലപ്പെട്ടതായും ഇറാൻ സ്ഥിരീകരിച്ചു. മുമ്പ് ഇക്കാര്യം ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെക്കൊടുത്ത സമയപരിധി ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി നീട്ടിയതായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം....
സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് റീൽസ് ചിത്രീകരിച്ചു; ആലപ്പുഴയിൽ നാല് യുവാക്കൾക്കെതിരെ കേസ്
Kerala News

സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് റീൽസ് ചിത്രീകരിച്ചു; ആലപ്പുഴയിൽ നാല് യുവാക്കൾക്കെതിരെ കേസ്

ആലപ്പുഴ: പള്ളി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ റീൽസ് ചിത്രീകരണം. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്കാണ് ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയുടെ സെമിത്തേരിയിൽ നാലു യുവാക്കൾ മതിൽ ചാടി കടന്നത്. സിസി ടിവി ദൃശ്യങ്ങളും യുവാക്കളുടെ ചിത്രങ്ങളും പുറത്തുവന്നു. ശവക്കല്ലറകളുടെ മുകളിലിരുന്ന് യുവാക്കൾ പാട്ടുപാടി റീൽസ് ഉണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽ ചിത്രീകരിച്ചത്. റീൽസിലൂടെയും പള്ളി സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയുമാണ് യുവാക്കളെ തിരിച്ചറിഞ്ഞത്. പള്ളി കൈക്കാരൻ്റെ പരാതിയിൽ നാല് യുവാക്കൾക്ക് എതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസ് എടുത്തു....
മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കണം; ഗൂഗിളിനും മെറ്റയ്ക്കും ഹൈക്കോടതി നിർദേശം
Kerala News

മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കണം; ഗൂഗിളിനും മെറ്റയ്ക്കും ഹൈക്കോടതി നിർദേശം

ന്യൂഡൽഹി: തന്റെ അറിവോ സമ്മതമോ ഇല്ലാതെ രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി അനുകൂല  ഉത്തരവ് പുറപ്പെടുവിച്ചു. വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും കോടതി നിർദേശം നൽകി. ലിങ്കുകൾ നീക്കിയ വിവരം നിശ്ചിത സമയത്തിനകം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നടന്റെ ശബ്ദം പകർത്തി വിവിധ ഓൺലൈൻ പദ്ധതികളിലും പഠന സേവനങ്ങളിലുമെല്ലാം ദുരുപയോഗം നടക്കുന്നതായി അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതിലൂടെ സാധാരണക്കാർ കബളിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണ് കർശന നടപടി ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. ഇതുപോലുള്ള പരാതികളുമായി മറ്റ് പ്രമുഖരും മുൻപ് കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ എഐ ഉപയോഗിച്ചും അല്ലാതെയും ശബ്ദവും രൂപവും വാണിജ്യ ആവശ്യങ്ങൾക്ക് മുതൽ തട്ടിപ്പുകൾക്ക് വരെ ഉപയോഗിക്...
കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ മുഹമ്മദ് ഇഖ്ബാൽ രാജിവച്ച് കോൺഗ്രസിൽ ചേർന്നു
Kerala News

കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ മുഹമ്മദ് ഇഖ്ബാൽ രാജിവച്ച് കോൺഗ്രസിൽ ചേർന്നു

കോഴിക്കോട്: കേരള കോൺഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. സിൽക്ക് കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. പാർട്ടിയിലും മുന്നണിയിലും ഉണ്ടായ അവഗണനയാണ് രാജിക്ക് കാരണമെന്നു അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്രയോ കുറ്റ്യാടിയോ മണ്ഡലം നേടുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടുവെന്നാരോപിച്ചാണ് രാജി. 2021ൽ കുറ്റ്യാടിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് സീറ്റ് വിട്ടുനൽകേണ്ടി വന്നതായും, ഇത്തവണ പരിഗണിക്കാമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ഇഖ്ബാൽ പറഞ്ഞു. സിപിഐഎം നേതൃത്വം വഞ്ചിച്ചതിനാൽ യുഡിഎഫിനായി പേരാമ്പ്രയിൽ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സമീപകാലത്ത് കടുത്ത അവഗണനയും മാനസിക പ്രയാസങ്ങളും നേരിട്ടതായി പറഞ്ഞ ഇഖ്ബാൽ, പാർട്ടിയും മുന്നണിയും ചതിച്ചുവെന്നാരോപിച്ചു. മുൻപ് 2016ലും 2011ലും പേരാമ്പ്രയി...
അബുദാബിയിൽ മിസൈൽ ആക്രമണ അവശിഷ്ടം വീണ് മരണം; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു
World

അബുദാബിയിൽ മിസൈൽ ആക്രമണ അവശിഷ്ടം വീണ് മരണം; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

അബുദാബി: മിസൈൽ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഇറാൻ വിട്ട ബാലിസ്റ്റിക് മിസൈൽ ആകാശത്തുവെച്ച് യുഎഇ തകർത്തുവെങ്കിലും അവശിഷ്ടങ്ങൾ അബുദാബിയിലെ സ്വീഹാൻ പ്രദേശത്ത് വീണതാണ് അപകടത്തിന് കാരണമായത്. മരിച്ചവരിൽ മറ്റൊരാൾ പാകിസ്ഥാൻ സ്വദേശിയാണ്. പരിക്കേറ്റവരിൽ ഒരാൾ ജോർദാൻ സ്വദേശിയും മറ്റൊരാൾ യുഎഇ പൗരനുമാണ്. ഇതോടെ ഇറാന്റെ ആക്രമണങ്ങളിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. മരിച്ചവരിൽ മൂന്ന് പേർ സൈനികരാണ്. അതേസമയം ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ ഉൾപ്പെടെ അഞ്ച് ഗൾഫ് രാജ്യങ്ങളും ജോർദാനും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി. ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചിരിക്കുകയാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു....
ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി
Kerala News

ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്ന്  വീണ്ടും വ്യക്തമാക്കി. അന്വേഷണം ശരിയായ രീതിയിലും ചിട്ടയോടെയും മുന്നോട്ട് പോകുന്നുവെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണം പൂർത്തിയാക്കാൻ മേയ് 18 വരെ സമയം നീട്ടി നൽകി. സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം ഏപ്രിൽ അവസാനത്തോടെ ലഭ്യമാകുമെന്ന് ജംഷേദ്പൂർ മെറ്റലർജിക്കൽ ലാബ് അറിയിച്ചതായി പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അയൽ സംസ്ഥാനങ്ങളിലെ അന്വേഷണവും പൂർത്തിയായതായും സംഘം വ്യക്തമാക്കി. അതേസമയം, ശബരിമല കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ലഭിച്ചത് ആകെ 412.01 ഗ്രാം സ്വർണമാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. സംഭാവന നൽകിയവരിൽ നിന്ന് സ്ഥിരീകരിച്ചതായി 300 ഗ്രാം സ്വർണം മാത്രമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. കൊടിമരം സ്ഥാപിച്ചതിൽ ക്രമക്കേടോ വിശ്വാസവഞ്ചനയോ ഉണ്ടായിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. റിപ്പോർട്ട് അ...
ഇന്ത്യ-ഹോങ്കോങ് മത്സരം:സ്റ്റേഡിയം വിട്ടുനൽകില്ല; കുടിശിക അടച്ചാൽ മാത്രം മത്സരം
Kerala News

ഇന്ത്യ-ഹോങ്കോങ് മത്സരം:സ്റ്റേഡിയം വിട്ടുനൽകില്ല; കുടിശിക അടച്ചാൽ മാത്രം മത്സരം

കൊച്ചി: ഇന്ത്യ-ഹോങ്കോങ് അന്താരാഷ്ട്ര ഫുട്ബോൾ മത്സരം നടത്തുന്നതിനായി സ്റ്റേഡിയം വിട്ടുനൽകുന്നതിൽ ജിസിഡിഎ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ചെയർമാൻ ചന്ദ്രൻപിള്ള അറിയിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ നൽകാനുള്ള കുടിശിക പണം അടച്ചില്ലെങ്കിൽ സ്റ്റേഡിയം തുറന്ന് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരം നടത്തണമെങ്കിൽ കുടിശിക തീർപ്പാക്കുന്നതിനൊപ്പം കരാറിൽ ഒപ്പിടാനും കേരള ഫുട്ബോൾ അസോസിയേഷൻ തയ്യാറാകണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടു. ...
ഇന്ധനവില നിയന്ത്രണം; പെട്രോൾ-ഡീസലിന് എക്സൈസ് തീരുവ കുറച്ച് കേന്ദ്രം
National

ഇന്ധനവില നിയന്ത്രണം; പെട്രോൾ-ഡീസലിന് എക്സൈസ് തീരുവ കുറച്ച് കേന്ദ്രം

ഡൽഹി: രാജ്യത്തെ ഇന്ധനവില വർധന നിയന്ത്രിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് നടപടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായി കുറഞ്ഞു. ഡീസലിന് നിലവിൽ എക്സൈസ് തീരുവ ഇല്ലാതായി. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയിലേക്കുള്ള എണ്ണയുടെ 12 മുതൽ 15 ശതമാനം വരെ ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു എത്തിയത്. ഈ പാതയിൽ ഉണ്ടായ തടസ്സം രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമായി. ഇതിനിടെ, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ഇന്ധന കമ്പനികൾ വില വർധിപ്പിച്ചതും വിപണിയിൽ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. ...
പാചകവാതക പ്രതിസന്ധി;; സംസ്ഥാനത്ത് 24 മണിക്കൂർ നിരീക്ഷണ കേന്ദ്രങ്ങൾ ശക്തമാക്കി
Kerala News

പാചകവാതക പ്രതിസന്ധി;; സംസ്ഥാനത്ത് 24 മണിക്കൂർ നിരീക്ഷണ കേന്ദ്രങ്ങൾ ശക്തമാക്കി

തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് നിരീക്ഷണ സംവിധാനം വിപുലീകരിച്ചു. സെക്രട്ടേറിയറ്റിൽ 10 ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിയന്ത്രണ കേന്ദ്രം ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി പ്രവർത്തനം നടത്തും. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ, സിലിണ്ടറുകളിൽ തൂക്കക്കുറവ് എന്നിവ തടയാൻ കർശന പരിശോധനകൾ നടത്തും. സംസ്ഥാന തലത്തിലെ കേന്ദ്രത്തിനൊപ്പം എല്ലാ ജില്ലകളിലും കളക്ടർമാരുടെ മേൽനോട്ടത്തിൽ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കും. രാജ്യത്തുടനീളം നിലനിൽക്കുന്ന പാചകവാതക ക്ഷാമം വീടുകളെയും ഹോട്ടൽ മേഖലയെയും ബാധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്നുണ്ടായ ഇറക്കുമതി തടസ്സം മൂലം വിതരണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടറുകളുടെ വിതരണം താൽക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. ആശുപത്രികൾ, സ്കൂളുകൾ, അനാഥാലയങ്ങൾ തുടങ...
ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയപരിധി 10 ദിവസത്തേക്ക് കൂടി നീട്ടി ട്രംപ്
World

ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയപരിധി 10 ദിവസത്തേക്ക് കൂടി നീട്ടി ട്രംപ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനിന് നൽകിയ സമയപരിധി ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 6 തിങ്കളാഴ്ച രാത്രി 8 മണിവരെയാണ് പുതിയ സമയം അനുവദിച്ചതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇറാൻ സർക്കാരിന്റെ അഭ്യർഥനപ്രകാരം ഊർജ നിലയങ്ങളിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ടപ്പോൾ താൻ പത്ത് ദിവസം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം തുടരുകയാണ്. ലെബനനിലും പശ്ചിമ ഇറാനിലും ആക്രമണം നടത്തിയതായി ഇസ്രയേൽ വ്യോമസേന അറിയിച്ചു. ആക്രമണങ്ങളിൽ ലെബനനിൽ ഇതുവരെ 1100 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ടെഹ്റാനിലും സ്ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ഉത്തര ഇസ്രയേലിൽ ആക്രമണം നടന്നതായി സൈന്യം സ്ഥിരീകരിച്ചു. ഒ...