BREAKING NEWS


Author: Nagaram Network

‘വോട്ട് സ്വീറ്റൻഡ് കേരള’: കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തീരുമാനം
Business

‘വോട്ട് സ്വീറ്റൻഡ് കേരള’: കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തീരുമാനം

നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ‘വോട്ട് സ്വീറ്റൻഡ് കേരള’ ക്യാംപെയിൻ്റെ ഭാഗമായാണ് ഈ നീക്കം. ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിൽ ആയിരിക്കും ഹൽവ വിതരണം നടത്തുക. യുവ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലകളിൽ നിന്ന് ഓരോന്നിലും 200 കന്നി വോട്ടർമാർക്ക് ഹൽവ നൽകും. ഇതിനായുള്ള നടപടിക്രമങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ഇത്തവണത്തെ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് 4,66,408 കന്നി വോട്ടർമാരാണ് ഉള്ളത്. യുവ വോട്ടർമാരെ കൂടുതൽ ബൂത്തുകളിലേക്ക് ആകർഷിച്ച് പോളിംഗ് ശതമാനം ഉയർത്താനാണ് കമ്മീഷന്റെ ശ്രമം....
എഫ്‌സിആർഎ ഭേദഗതി: മോദിക്ക് കത്തയച്ച് പിണറായി
Kerala News

എഫ്‌സിആർഎ ഭേദഗതി: മോദിക്ക് കത്തയച്ച് പിണറായി

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആർഎ) നിയമ ഭേദഗതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദഗതി ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ നിയമഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. അതേസമയം, ഭേദഗതി ബിൽ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ ഭേദഗതി ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കുകയും ജീവകാരുണ്യ സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനം പുനഃപരിശോധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇതിനിടെ, എഫ്‌സിആർഎ ഭേദഗതിക്കെതിരെ ഓർത്തഡോക്സ് സഭയും രംഗത്തെത്തി. സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പുതിയ നിയമം സഭയുടെ സാമൂഹ...
ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ മർദ്ദിച്ച് കോൺഗ്രസ് പ്രവർത്തകർ
Election

ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ മർദ്ദിച്ച് കോൺഗ്രസ് പ്രവർത്തകർ

എറണാകുളം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യുന്നതിനിടെ കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിൽ ഇലക്ഷൻ സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെല്ലാനം സമീപ പ്രദേശമായ മാലാഖപ്പടിയിൽ ഉദ്യോഗസ്ഥർ എത്തിയത്. അതേസമയം, യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് സ്വീകരണം നൽകുന്ന പരിപാടിയും സ്ഥലത്ത് നടക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഫ്‌ളക്‌സുകൾ നീക്കം ചെയ്യാൻ ശ്രമിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സംഘടിച്ചെത്തി. ഫ്‌ളക്‌സ് നീക്കം ചെയ്യുന്നത് അനുവദിക്കില്ലെന്ന് പ്രവർത്തകർ അറിയിച്ചതോടെ വാക്കുതർക്കം ഉണ്ടായി. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ മർദ്ദിച്ചതായാണ് ആരോപണം.കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥരായ ...
കളമശേരി തീപിടുത്തം: സി.ജി. ലൂബ്രിക്കേഷൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി
Kerala News

കളമശേരി തീപിടുത്തം: സി.ജി. ലൂബ്രിക്കേഷൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

എറണാകുളം: കളമശേരി എടയാർ വ്യവസായ മേഖലയിലെ തീപിടുത്ത സംഭവത്തെ തുടർന്ന് സി.ജി. ലൂബ്രിക്കേഷൻ കമ്പനിയുടെ ലൈസൻസ് ഫാക്ടറീസ് ആൻഡ് ബോയ്‌ലർ വകുപ്പ് റദ്ദാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഫാക്ടറിയുടെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു.രണ്ട് വർഷത്തിലൊരിക്കൽ നിർബന്ധമായും നടത്തേണ്ട സുരക്ഷാ പരിശോധന കമ്പനി നടത്തിയില്ലെന്നും ബോയ്‌ലർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. കമ്പനി ഗുരുതരമായ സുരക്ഷാ വീഴ്ച വരുത്തിയതായി അധികൃതർ വിലയിരുത്തി. സംഭവത്തെ തുടർന്ന് വ്യവസായ മേഖലയിലുടനീളം കർശന പരിശോധന നടത്താനും തീരുമാനമായി. കഴിഞ്ഞ ദിവസം എടയാർ വ്യവസായ മേഖലയിലെ കരിയോയിൽ സംസ്കരണ യൂണിറ്റിലുണ്ടായ തീപിടുത്തത്തിൽ ബിഹാർ സ്വദേശിയായ തൊഴിലാളി ശത്രുഘ്ന് മരിച്ചിരുന്നു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ ജില്ലാ കളക്ടർ നിർദേശ...
എഫ്‌സിആർഎ ഭേദഗതി ബിൽ: ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്ന നീക്കമെന്ന് ചെന്നിത്തല
Kerala News

എഫ്‌സിആർഎ ഭേദഗതി ബിൽ: ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്ന നീക്കമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി ബിൽ ന്യൂനപക്ഷ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് Ramesh Chennithala ആരോപിച്ചു. ഈ ഭേദഗതി നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്തിന്റെ അഭിമാനമായ സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഈ ബിൽ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻജിഒകളുടെയും സന്നദ്ധ സംഘടനകളുടെയും സ്വത്തുക്കൾ പിടിച്ചെടുക്കാൻ ഈ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാരിന് അധികാരം ലഭിക്കുമെന്നും, ഇതുവഴി സാമൂഹ്യ സേവന രംഗത്തെ പ്രവർത്തനങ്ങൾ തടസപ്പെടുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മത ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കം അത്യന്തം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, എഐസിസി ജനറൽ സ...
സിപിഐഎം–ആർഎസ്എസ് ഡീൽ വിവാദം: പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി
Kerala News

സിപിഐഎം–ആർഎസ്എസ് ഡീൽ വിവാദം: പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഐഎം–ആർഎസ്എസ് ഡീൽ വിവാദത്തിൽ ഉയർന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തി ചർച്ചകൾ വഴിതിരിച്ചുവിടാനാണ് പ്രതിപക്ഷ ശ്രമമെന്നും പ്രതിപക്ഷ നേതാക്കൾ കുതന്ത്രങ്ങളാണ് പയറ്റുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.ആർഎസ്എസിന്റെ സഹായം തേടിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, എസ്‌ഡിപിഐ–സിപിഐഎം ബന്ധത്തെക്കുറിച്ചുള്ള പ്രചാരണം നുണയാണെന്നും വ്യക്തമാക്കി. കനഗോലുവിന്റെ നിർദേശപ്രകാരമാണ് കേരളത്തിലെ വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വികസനമാണ് തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നതെന്നും യുഡിഎഫിന്റെ ഇത്തരം അജണ്ടകളിൽ എൽഡിഎഫ് പോകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.അതേസമയം, ഡീൽ വിവാദത്തിൽ ആരോപണം കടുപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്...
സ്ഥാനാർഥി പട്ടികയുമായി ഡിഎംകെ; സ്റ്റാലിൻ കൊളത്തൂരിൽ വീണ്ടും
National

സ്ഥാനാർഥി പട്ടികയുമായി ഡിഎംകെ; സ്റ്റാലിൻ കൊളത്തൂരിൽ വീണ്ടും

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തിറക്കി ഡിഎംകെ. പ്രതിപക്ഷം ദുർബലമായിരിക്കെ ഭരണത്തുടർച്ച നേടാമെന്ന പ്രതീക്ഷയിലാണ് ദ്രാവിഡ മുന്നേറ്റ കഴകം നേതൃത്വം.മുഖ്യമന്ത്രി എം.കെ . സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കും. കൊളത്തൂരിൽ നിന്ന് സ്റ്റാലിൻ ജനവിധി തേടുന്നത് തുടർച്ചയായ നാലാം തവണയാണ്. സ്റ്റാലിൻ്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ സിറ്റിംഗ് സീറ്റായ ചെപ്പോക്കിൽ മത്സരിക്കും.അടുത്തിടെ എഐഎഡിഎംകെയിൽ നിന്ന് പടലപ്പിണക്കങ്ങളെ തുടർന്ന് ഡിഎംകെയിലേക്ക് ചേക്കേറിയ മുൻമുഖ്യമന്ത്രി ഒ. പനീർശെൽവം ബോഡിനായ്ക്കനൂരിൽ മത്സരിക്കും. അടുത്തിടെയാണ് പനീർശെൽവം ഡിഎംകെയിൽ ചേർന്നത്. മുൻമന്ത്രിയും സ്റ്റാലിൻ്റെ വിശ്വസ്തനുമായ സെന്തിൽ ബാലാജി കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും.കമൽ ഹാസൻ്റെ മക്കൾ നീതി മയ്യം (എംഎൻഎം), ദേശീയ മുർപോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ), സോഷ്യൽ ഡെമോക്രാറ്റിക് ...
പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് വേദിയിൽ കമൽഹാസൻ; ഏപ്രിൽ മൂന്നിന് കണ്ണൂരിൽ എത്തും
Election

പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് വേദിയിൽ കമൽഹാസൻ; ഏപ്രിൽ മൂന്നിന് കണ്ണൂരിൽ എത്തും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പങ്കെടുക്കും. കണ്ണൂർ മമ്പറത്ത് ഏപ്രിൽ മൂന്നിനാണ് അദ്ദേഹത്തിന്റെ സാന്നിധ്യം. നേരത്തെ പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസകൾ അറിയിച്ചുകൊണ്ട് കമൽഹാസൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. “സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ശരിയായ തീരുമാനം എടുക്കണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് പിണറായി വിജയനെക്കുറിച്ചുള്ള ‘പിണറായി: ദ ലെജൻഡി’ എന്ന പ്രമാണചിത്രത്തിന്റെ പ്രദർശനത്തിനും കമൽഹാസൻ അതിഥിയായി എത്തിയിരുന്നു. ...
ഇന്ത്യ ഹോങ്കോങ് ഫുട്ബോൾ മാച്ച്; കലൂർ സ്റ്റേഡിയത്തിനായി പണം അടച്ച് കെഎഫ്എ
Kerala News

ഇന്ത്യ ഹോങ്കോങ് ഫുട്ബോൾ മാച്ച്; കലൂർ സ്റ്റേഡിയത്തിനായി പണം അടച്ച് കെഎഫ്എ

കൊച്ചി: ഇന്ത്യ–ഹോങ്കോങ് ഫുട്ബോൾ മത്സരത്തിനായി കലൂർ സ്റ്റേഡിയം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പരിഹാരം. ജിസിഡിഎ ആവശ്യപ്പെട്ട മൂന്ന് ലക്ഷം രൂപ സ്റ്റേഡിയം വാടകയായി കേരള ഫുട്ബോൾ അസോസിയേഷൻ അടച്ചു. കൂടാതെ 25 ലക്ഷം രൂപ സുരക്ഷാ നിക്ഷേപം തിങ്കളാഴ്ച നൽകാമെന്ന് സത്യവാങ്മൂലം സമർപ്പിച്ചതോടെ മത്സരവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങി. സ്റ്റേഡിയം വിട്ടുനൽകുന്നതിൽ ജിസിഡിഎ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചത്. കുടിശിക തുക അടച്ചില്ലെങ്കിൽ സ്റ്റേഡിയം തുറന്ന് നൽകില്ലെന്നും കരാറിൽ ഒപ്പിടണമെന്നും ജിസിഡിഎ ആവശ്യപ്പെട്ടിരുന്നു. ഇതിന് മുൻപ് പ്രശ്നം രൂക്ഷമായപ്പോൾ സ്റ്റേഡിയത്തിലെ ഓഫീസ് പൂട്ടുകയും പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു. പരിശീലകനും താരങ്ങളും എത്തിയിട്ടും പത്രസമ്മേളനം നടത്താൻ കഴിയാതെ പരിപാടി മാറ്റേണ്ട സാഹചര്യം ഉണ്ടായതോടെ വിഷയം കൂടുതൽ വഷളായിരുന്നു. ഇപ്പോൾ തുക അടച്ചതോടെ എല്ലാ ത...
വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ ബന്ധം കുറ്റകരമല്ല; അലഹബാദ് ഹൈക്കോടതി
National

വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ ബന്ധം കുറ്റകരമല്ല; അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. സദാചാരവും നിയമവും വ്യത്യസ്തമാണെന്നും പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കുന്നതിനെ കുറ്റമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശികളായ അനാമികയും നേത്രപാലും നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം. നേത്രപാൽ വിവാഹിതനാണെന്നും മകളെ വശീകരിച്ച് കൊണ്ടുപോയതാണെന്നുമുള്ള പരാതിയെ തുടർന്നാണ് കേസ് ഉയർന്നത്. വാദം കേട്ട കോടതി, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്നും സാമൂഹിക ധാർമികതയെ അടിസ്ഥാനമാക്കി അത് നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്....