BREAKING NEWS


സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് റീൽസ് ചിത്രീകരിച്ചു; ആലപ്പുഴയിൽ നാല് യുവാക്കൾക്കെതിരെ കേസ്

By Nagaram Network
pVJwYZ93 download 34

ആലപ്പുഴ: പള്ളി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ റീൽസ് ചിത്രീകരണം. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്കാണ് ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയുടെ സെമിത്തേരിയിൽ നാലു യുവാക്കൾ മതിൽ ചാടി കടന്നത്. സിസി ടിവി ദൃശ്യങ്ങളും യുവാക്കളുടെ ചിത്രങ്ങളും പുറത്തുവന്നു.

ശവക്കല്ലറകളുടെ മുകളിലിരുന്ന് യുവാക്കൾ പാട്ടുപാടി റീൽസ് ഉണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽ ചിത്രീകരിച്ചത്. റീൽസിലൂടെയും പള്ളി സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയുമാണ് യുവാക്കളെ തിരിച്ചറിഞ്ഞത്. പള്ളി കൈക്കാരൻ്റെ പരാതിയിൽ നാല് യുവാക്കൾക്ക് എതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസ് എടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *