BREAKING NEWS


ഇന്ത്യ-ഹോങ്കോങ് മത്സരം:സ്റ്റേഡിയം വിട്ടുനൽകില്ല; കുടിശിക അടച്ചാൽ മാത്രം മത്സരം

By Nagaram Network
images 2

കൊച്ചി: ഇന്ത്യ-ഹോങ്കോങ് അന്താരാഷ്ട്ര ഫുട്ബോൾ മത്സരം നടത്തുന്നതിനായി സ്റ്റേഡിയം വിട്ടുനൽകുന്നതിൽ ജിസിഡിഎ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ചെയർമാൻ ചന്ദ്രൻപിള്ള അറിയിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ നൽകാനുള്ള കുടിശിക പണം അടച്ചില്ലെങ്കിൽ സ്റ്റേഡിയം തുറന്ന് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരം നടത്തണമെങ്കിൽ കുടിശിക തീർപ്പാക്കുന്നതിനൊപ്പം കരാറിൽ ഒപ്പിടാനും കേരള ഫുട്ബോൾ അസോസിയേഷൻ തയ്യാറാകണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *