കോഴിക്കോട്: കേരള കോൺഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. സിൽക്ക് കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. പാർട്ടിയിലും മുന്നണിയിലും ഉണ്ടായ അവഗണനയാണ് രാജിക്ക് കാരണമെന്നു അദ്ദേഹം വ്യക്തമാക്കി.

പേരാമ്പ്രയോ കുറ്റ്യാടിയോ മണ്ഡലം നേടുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടുവെന്നാരോപിച്ചാണ് രാജി. 2021ൽ കുറ്റ്യാടിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് സീറ്റ് വിട്ടുനൽകേണ്ടി വന്നതായും, ഇത്തവണ പരിഗണിക്കാമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ഇഖ്ബാൽ പറഞ്ഞു. സിപിഐഎം നേതൃത്വം വഞ്ചിച്ചതിനാൽ യുഡിഎഫിനായി പേരാമ്പ്രയിൽ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
സമീപകാലത്ത് കടുത്ത അവഗണനയും മാനസിക പ്രയാസങ്ങളും നേരിട്ടതായി പറഞ്ഞ ഇഖ്ബാൽ, പാർട്ടിയും മുന്നണിയും ചതിച്ചുവെന്നാരോപിച്ചു. മുൻപ് 2016ലും 2011ലും പേരാമ്പ്രയിൽ നിന്ന് അദ്ദേഹം മത്സരിച്ചിട്ടുണ്ട്.
