BREAKING NEWS


ബുഷെർ ആണവനിലയത്തിന് വീണ്ടുംഇസ്രയേൽ ആക്രമണം

By Nagaram Network
QSpKiVmO download 35

ഇറാൻ: ബുഷെർ ആണവനിലയത്തിന് നേരെ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതായി ഇറാൻ . യുദ്ധകാലത്ത് ഈ നിലയം ലക്ഷ്യമാക്കുന്നത് മൂന്നാം തവണയാണെന്നും നിലവിൽ റിയാക്ടറിന് കേടുപാടുകളൊന്നുമില്ലെന്നും ഇറാനിയൻ ആണവോർജ സംഘടന വ്യക്തമാക്കി. എന്നാൽ നിലയത്തിന് കേടുപാടുകൾ സംഭവിച്ചാൽ മുഴുവൻ മേഖലയ്ക്കും ഭീഷണിയാകുമെന്ന് മുന്നറിയിപ്പും നൽകി.

അതേസമയം, ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. റെവല്യൂഷണറി ഗാർഡ്സ് നാവികസേനയിലെ ഇൻറലിജൻസ് ഉദ്യോഗസ്ഥനായ ബെഹ്നാം റെസായി കൊല്ലപ്പെട്ടതായും ഇറാൻ സ്ഥിരീകരിച്ചു. മുമ്പ് ഇക്കാര്യം ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

ഇതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെക്കൊടുത്ത സമയപരിധി ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി നീട്ടിയതായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *