BREAKING NEWS


രഞ്ജിത്തിനെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു

By Nagaram Network
renjith jpg

കൊച്ചി: ലൈംഗിക പീഡന കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെ ഡയറക്ടേഴ്സ്, റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

യുവ നടിയുടെ പരാതിയിൽ ഇന്ന് രാവിലെയാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. റിമാൻഡ് റിപ്പോർട്ടിൽ ഗുരുതരമായ പരാമർശങ്ങളാണ് രഞ്ജിത്തിനെതിരെ ഉള്ളത്. സമാന കൃത്യങ്ങളിൽ മുമ്പും ഉൾപ്പെട്ടയാളെന്നും പ്രതിയുടെ അറസ്റ്റ് അനിവാര്യമെന്നും റിപ്പോർട്ടിൽ പൊലീസ് പറയുന്നു. സിനിമാ സൈറ്റിലെ കാരവനിൽ വെച്ച് മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രഞ്ജിത്തിൻ്റെ അറസ്റ്റ്. രഞ്ജിത്തിൻ്റെ ജാമ്യ ഹർജിയെ എസ്ഐടി കോടതിയിൽ എതിർക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന നിലപാടിലാണ് പൊലീസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *