നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. സംസ്ഥാന ലേബർ കമ്മീഷണർ ഏപ്രിൽ ഒൻപത് തെരഞ്ഞെടുപ്പ് ദിനമായി കണക്കാക്കി ഉത്തരവ് പുറത്തിറക്കി. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഐടി, പ്ലാൻ്റേഷൻ, വ്യവസായം, നിർമാണം എന്നിവ ഉൾപ്പെടെ എല്ലാ സ്വകാര്യ മേഖലയ്ക്കും ഉത്തരവ് ബാധകമാണ്. അത്യാവശ്യ സർവീസുകളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി ആവശ്യമായ അനുമതിയും സൗകര്യവും തൊഴിലുടമ ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
അവധി നൽകുന്നതിന്റെ പേരിൽ ജീവനക്കാരുടെ വേതനം കുറയ്ക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യാൻ പാടില്ല. സാധാരണയായി അവധി ദിവസങ്ങളിൽ വേതനം ലഭിക്കാത്ത രീതിയിൽ ജോലി ചെയ്യുന്നവർക്കും ഈ സാഹചര്യത്തിൽ വേതനം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

