BREAKING NEWS


Author: Nagaram Network

കൊടുങ്ങല്ലൂരിലെ സ്‌പെഷ്യൽ സ്‌കൂൾ അന്തേവാസിയുടെ മരണം:കെയർടേക്കറായ  മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു
Kerala News

കൊടുങ്ങല്ലൂരിലെ സ്‌പെഷ്യൽ സ്‌കൂൾ അന്തേവാസിയുടെ മരണം:കെയർടേക്കറായ  മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ: കൊടുങ്ങല്ലൂരിലെ സ്‌പെഷ്യൽ സ്‌കൂൾ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സ്ഥാപനത്തിലെ കെയർടേക്കറായ തിരുവനന്തപുരം സ്വദേശി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടി കൊണ്ടും കൈ കൊണ്ടും ക്രൂരമായി മർദിച്ചതാണ് മരണകാരണം. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തൽ. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെ കിടപ്പു മുറിയിലാണ് അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി 35 വയസുകാരൻ ശ്രീനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ ഗുരുതര പരിക്കുകൾ കണ്ടെത്തിയിരുന്നു. മൃതദേഹത്തിൽ വാരിയല്ലുകൾ ഒടിഞ്ഞ നിലയിലും കൈകളിലും കാലുകളിലും മർദനത്തിൻ്റെ പാടുകളും ഉണ്ടായിരുന്നു. ...
തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് ബാഗില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്
Kerala News

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് ബാഗില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പാർക്കിങ് പരിസരത്ത് നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പാർക്കിങ് ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രിയിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗ് തുറന്നു നോക്കിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.എങ്ങനെയാണ് മൃതദേഹം ഇവിടെ എത്തിയതെന്നതിൽ വ്യക്തതയില്ല. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റേതാണെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. ...
എൽപിജി ക്ഷാമം മൂലം ഹോട്ടൽ അടച്ചുപൂട്ടി; കൊച്ചിയിൽ ഹോട്ടലുടമ മരിച്ച നിലയിൽ
Kerala News

എൽപിജി ക്ഷാമം മൂലം ഹോട്ടൽ അടച്ചുപൂട്ടി; കൊച്ചിയിൽ ഹോട്ടലുടമ മരിച്ച നിലയിൽ

കൊച്ചി: കൊച്ചിയിൽ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ കോടമ്പുറം കെ.കെ. രാജനാണ് മരിച്ചത്. കാക്കനാട് കെ.കെ.ആർ. ബേക്സ് ആൻഡ് ജ്യൂസസ് സ്ഥാപന ഉടമയാണ്.പാചകവാതക ക്ഷാമം മൂലം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഈ വർഷം ജനുവരി ഒന്ന് മുതലാണ് രാജൻ ഹോട്ടൽ ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കിയതിന് കാരണമെന്നാണ് കുടുംബം പറയുന്നത്. ...
കൊടുങ്ങല്ലൂർ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത
Kerala News

കൊടുങ്ങല്ലൂർ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത

തൃശൂർ: കൊടുങ്ങല്ലൂരിൽ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത. അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി 35 വയസുകാരൻ ശ്രീനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ കിടപ്പു മുറിയിലാണ് ശ്രീനാഥൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ഗുരുതര പരിക്കുകളാണുള്ളത്. വാരിയല്ലുകൾ ഒടിഞ്ഞ നിലയിലാണ്. കൈകളിലും കാലുകളിലും മർദനത്തിൻ്റെ പാടുകളുമുണ്ട്.സ്കൂളിൽ കൊടുങ്ങല്ലൂർ പൊലീസ് പരിശോധന നടത്തി. സ്കൂളിലെ കെയർടേക്കറായ തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ...
പെസഹാ വ്യാഴം ഇന്ന്; ഭക്തിനിർഭര ചടങ്ങുകളോടെ ആചരിച്ച് ക്രൈസ്തവ വിശ്വാസികൾ
Kerala News

പെസഹാ വ്യാഴം ഇന്ന്; ഭക്തിനിർഭര ചടങ്ങുകളോടെ ആചരിച്ച് ക്രൈസ്തവ വിശ്വാസികൾ

കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ വ്യാഴം ആചരിക്കുന്നു. വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങളിലൊന്നായ ഈ ദിവസം, യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യ അത്താഴത്തിന്റെ സ്മരണയാണ് വിശ്വാസികൾ പുതുക്കുന്നത്. യേശുക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ സന്ദേശം നൽകിയതിന്റെ ഭാഗമായി ദേവാലയങ്ങളിൽ ഇന്ന് പാദക്ഷാളന ശുശ്രൂഷ നടക്കും. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക കുർബാനകളും ആരാധനകളും നടക്കും. വിശുദ്ധ വാരത്തിന്റെ ഭാഗമായി നാളെ ദുഃഖവെള്ളി ആചരിക്കും. ‘കടന്നുപോകൽ’ എന്ന അർത്ഥമുള്ള പെസഹാ, യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മപ്പെടുത്തലാണ്. രാവിലെ കുർബാനയ്ക്ക് ശേഷം വൈകുന്നേരം വരെ ദേവാലയങ്ങളിൽ പ്രത്യേക ആരാധന തുടരും. രാത്രി വീടുകളിൽ അപ്പം മുറിക്കൽ ശുശ്രൂഷയും പെസഹാ വിരുന്നും നടക്കും. കുടുംബത്തിലെ മുതിർന്ന അംഗമാണ് പെസഹാ അപ്പം വിതരണം ച...
വയനാട് ദുരിതാശ്വാസ ഫണ്ട്: നൽകിയ തുകയുടെ കണക്ക് പുറത്തുവിട്ട് സിപിഐഎം
Kerala News

വയനാട് ദുരിതാശ്വാസ ഫണ്ട്: നൽകിയ തുകയുടെ കണക്ക് പുറത്തുവിട്ട് സിപിഐഎം

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി നൽകിയ സാമ്പത്തിക സഹായത്തിന്റെ കണക്ക് സിപിഐഎം പുറത്തുവിട്ടു. രണ്ട് ഘട്ടങ്ങളിലായി 92 ലക്ഷം 99,000 രൂപയാണ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി നൽകിയതെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയതിന്റേതായ രേഖകളും സിപിഐഎം പുറത്ത് വിട്ടിട്ടുണ്ട്. വയനാട് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഐഎമ്മും തമ്മിൽ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് കണക്കുകൾ പുറത്തുവിട്ടത്. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് സാമൂഹ്യമാധ്യമത്തിലൂടെ ഈ വിവരങ്ങൾ പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി‌പി‌ഐഎം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യ...
രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കെതിരെ കേസ് എടുക്കും; അതിക്രമം നടന്ന കാരവാന്‍ തിരിച്ചറിഞ്ഞു
Kerala News

രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കെതിരെ കേസ് എടുക്കും; അതിക്രമം നടന്ന കാരവാന്‍ തിരിച്ചറിഞ്ഞു

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിൽ നിന്ന് രക്ഷപെടാൻ സംവിധായകൻ രഞ്ജിത്ത് ശ്രമിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. നടൻ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയെയും ചോദ്യം ചെയ്യാനാണ് തീരുമാനം. രഞ്ജിത്തിന് രക്ഷപെടാൻ ഇവരുടെ സഹായം ലഭിച്ചെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇത് സ്ഥിരീകരിക്കപ്പെട്ടാൽ രഞ്ജിത്തിനെ രക്ഷപെടാൻ സഹായിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതോടൊപ്പം ‘ഒളിവിൽ കഴിയാൻ സഹായം നൽകൽ’ എന്ന വകുപ്പ് കൂടി ചുമത്തുമെന്നും വ്യക്തമാക്കി. സംഭവം നടന്ന കാരവാനും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷൂട്ടിങ് ലൊക്കേഷനിൽ ലൈംഗികാതിക്രമ വിവരം മറച്ചുവയ്ക്കാൻ ശ്രമം നടന്നോയെന്നതിലും വിശദമായ അന്വേഷണം നടക്കും. സിനിമാ സെറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് പരാതി ലഭിച്ചത്...
ഇറാനെ പൂർണമായും തകർത്തു; യുദ്ധത്തിൽ യുഎസിന് വിജയമെന്ന് ട്രംപ്
World

ഇറാനെ പൂർണമായും തകർത്തു; യുദ്ധത്തിൽ യുഎസിന് വിജയമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്ക് സമ്പൂർണ വിജയമെന്ന് അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇറാൻ തകർന്നടിഞ്ഞുവെന്നും രാജ്യത്തിന്റെ മിസൈൽ ശേഖരവും നാവിക-വ്യോമ സേനാ വിഭാഗങ്ങളും തകർത്തുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിൽ ലക്ഷ്യത്തിനരികിലെത്തി വിജയിച്ച സാഹചര്യത്തിൽ ആഘോഷങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിൽ പങ്കെടുത്ത അമേരിക്കൻ സൈനികരെ ട്രംപ് അഭിനന്ദിക്കുകയും, യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു. യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെനിസ്വേലയിൽ സൈനിക നീക്കങ്ങളിൽ പങ്കെടുത്ത സേനാംഗങ്ങൾക്കും ട്രംപ് പ്രശംസ അറിയിച്ചു. കൂടാതെ, ആർട്ടെമിസ്-2 ദൗത്യവുമായി ബന്ധപ്പെട്ട് നാസയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ...
54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ്-2 വിജയകരമായി വിക്ഷേപിച്ചു
World

54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ്-2 വിജയകരമായി വിക്ഷേപിച്ചു

വാഷിങ്ടൺ: മനുഷ്യന്റെ വീണ്ടും ചന്ദ്രനിലേക്കുള്ള ചരിത്രയാത്രയ്ക്ക് തുടക്കമായി. നാസയുടെ ആർട്ടെമിസ്-2 ദൗത്യം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ഫ്‌ളോറിഡയിലെ കെനഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ സ്പേസ് ലോഞ്ച് സിസ്റ്റം ഉപയോഗിച്ചാണ് ദൗത്യം ആരംഭിച്ചത്. മിഷൻ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ വിദഗ്ധരായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവർ ഉൾപ്പെട്ട നാലംഗ സംഘമാണ് ഒറയൺ പേടകത്തിൽ യാത്രതിരിച്ചത്. അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കെത്തിക്കുന്ന നിർണായക ദൗത്യമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അപോളോ ദൗത്യങ്ങൾക്ക് ശേഷം അൻപത് വർഷത്തിലേറെ ഇടവേളയ്ക്കുശേഷമാണ് മനുഷ്യന്റെ മടങ്ങിവരവ്. ചന്ദ്രനെ ചുറ്...
സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ തിരിച്ചടി; തെരഞ്ഞെടുപ്പ് ഹർജിയിൽ വിചാരണ നേരിടാൻ നിർദേശം
Election

സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ തിരിച്ചടി; തെരഞ്ഞെടുപ്പ് ഹർജിയിൽ വിചാരണ നേരിടാൻ നിർദേശം

എറണാകുളം: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന അദ്ദേഹത്തിന്റെ ഉപഹർജി കോടതി തള്ളി. സിപിഐ നേതാവ് സമർപ്പിച്ച ഹർജിയിൽ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു.2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഹർജി കോടതിയിലെത്തിയത്. എഐവൈഎഫ് നേതാവാണ് ഹർജി സമർപ്പിച്ചത്. മതവികാരം ഉണർത്തിയാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ വിജയം നേടിയതെന്നതാണ് പ്രധാന ആരോപണം.വോട്ടെടുപ്പ് ദിനത്തിൽ എ.പി. അബ്ദുള്ളക്കുട്ടി മണ്ഡലത്തിൽ എത്തി ഭഗവാന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചതായും, ഇത് സുരേഷ് ഗോപി പ്രേരിപ്പിച്ചതാണെന്നും ഹർജിയിൽ പറയുന്നു. കൂടാതെ വോട്ടർമാർക്ക് പ്രലോഭനങ്ങൾ നൽകിയതായും, ഫോൺ നൽകി സഹായിച്ചതായും, പെൻഷൻ വാഗ്ദാനം ചെയ്തതായും ഹർജിയിൽ ആരോപിക്കുന്നു.ഇതിനിടെ, ഹൈക്കോടതി നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐ ...