BREAKING NEWS


ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

By Nagaram Network
download 72

കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി റിമാൻഡ് റിപ്പോർട്ട്. സ്ത്രീസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ആളാണെന്നും സമാന കുറ്റങ്ങളിൽ മുമ്പും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജനുവരി 30നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷൂട്ടിങ് സ്ഥലത്തെ കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് പരാതി. സാക്ഷികളുടെ മൊഴിയും മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ യുവതി കരഞ്ഞുകൊണ്ട് കാരവാനിൽ നിന്ന് പുറത്തേക്ക് വന്നതായും ഷൂട്ടിങ് സൈറ്റിലുണ്ടായിരുന്നവർക്ക് സംഭവം അറിയാമായിരുന്നെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് നടി കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *