BREAKING NEWS


Author: Nagaram Network

ബെവ്‌കോയുടെ വിവാദ ഉത്തരവ് പിൻവലിച്ചു; പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഇനി പണമായും നൽകാം
Kerala News

ബെവ്‌കോയുടെ വിവാദ ഉത്തരവ് പിൻവലിച്ചു; പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഇനി പണമായും നൽകാം

കൊച്ചി: ബെവ്‌കോ പ്രീമിയം ഔട്ട് ലെറ്റുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമേ അനുവദിക്കൂവെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്‌കോ. ഔട്ട് ലെറ്റുകളിൽ ഇനി മുതൽ പണമിടപാടും നടത്താം. പൂർണമായും ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയതിൽ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിൻവലിച്ചത്. പണത്തിന് പകരം ഡിജിറ്റൽ പേയ്മെൻ്റും (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്) യുപിഐയും ഉപയോഗിക്കണമെന്നായിരുന്നു ബെവ്കോ അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളിൽ ഹിന്ദി ഉൾപ്പെടെ ഉള്ള ഭാഷകളിൽ പ്രത്യേക ബോർഡും സ്ഥാപിച്ചിരുന്നു. ക്യാഷ് ലെസ് ഇടപാടുകൾക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നത് വഴിയുള്ള സമയലാഭം എന്നിവ മുന്നിൽ കണ്ടാണ് ബെവ്കോ ഡിജിറ്റൽ പേയ്‌മെന്റ് മാത്രം മതിയെന്ന ഉത്തരവിറക്കിയത്....
ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
Kerala News

ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

തിരുവനന്തപുരം: ആകാംക്ഷകൾക്ക് വിരാമമിട്ട് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ പത്തൊൻപത് സിറ്റിംഗ് എംഎൽഎമാരാണുള്ളത്. ആദ്യ പട്ടികയില്‍ എംപിമാർ ആരും ഇടംപിടിച്ചിട്ടില്ല. രമേഷ് പിഷാരടിയാണ് പാലക്കാട് സ്ഥാനാർഥി. വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ ടി.എൻ. പ്രതാപനും പോർമുഖത്തുണ്ട്. കൊടുങ്ങല്ലൂരിൽ ഒ.ജെ.ജനീഷും തവനൂരിൽ വി.എസ്. ജോയിയും മത്സരരംഗത്തുണ്ട്. വൈക്കത്ത് സണ്ണി എം. കപിക്കാടിന് സീറ്റില്ല. ലൈംഗിക പീഡന കേസിൽ പ്രതിയായിട്ടും കോവളത്ത് എം. വിൻസെൻ്റ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മണ്ഡലങ്ങളും സ്ഥാനാർഥികളും ഇരിക്കൂർ - അഡ്വ. സജീവ് ജോസഫ് ധർമടം - അബ്ദുൾ റഷീദ് തലശേരി - കെ.പി. സാജു പേരാവൂർ - അഡ്വ. സണ്ണി ജോസഫ് മാനന്തവാടി - ഉഷാ വിജയൻ സുൽത്താൻ ബത്തേരി - എൽ.സി. ബാലകൃഷ്ണൻ കൽപ്പറ്റ - അഡ്വ. ടി. സിദ്ദിഖ് നാദാപ...
മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരിൽ
Kerala News

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരിൽ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരിൽ നടക്കും. മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് പിണറായി വരെ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. ടി. കെ. ഗോവിന്ദന്റെ മരുമകൾ ടി. കെ. സുലേഖ പ്രകടനത്തിന്റെ മുൻനിരയിൽ ഉണ്ടാകും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സുലേഖ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ സി.പി.ഐ.(എം) പ്രഖ്യാപിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്. ഇക്കുറിയും ധർമ്മടം മണ്ഡലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നത്. കണ്ണൂർ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലൊന്നാണ് ധർമ്മടം. ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി എന്നീ പഞ്ചായത്തുകൾ ചേർന്നാണ് ധർമ്മടം മണ്ഡലം രൂപീകരിച്ചിരിക്കുന്നത്. 2008ലാണ് ഈ ...
കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് ഇല്ല; പ്രഖ്യാപനം നാളെയെന്ന് സണ്ണി ജോസഫ്
Election

കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് ഇല്ല; പ്രഖ്യാപനം നാളെയെന്ന് സണ്ണി ജോസഫ്

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിൽ ഒരു തിരക്കുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് Sunny Joseph വ്യക്തമാക്കി. പട്ടിക ഇന്ന് പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ആദ്യ പട്ടിക പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു. അതേസമയം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിലുള്ള അഭിപ്രായഭിന്നത ശക്തമാണെന്നാണ് പുറത്തുവരുന്ന വിവരം. പല മണ്ഡലങ്ങളിലും തർക്കം തുടരുന്നതിനാൽ ഇതിനകം തീരുമാനമായ ചില മണ്ഡലങ്ങൾ പോലും വീണ്ടും ചർച്ചയ്ക്ക് വിധേയമാക്കുന്നുവെന്നാണ് സൂചന. ഇതാണ് ആദ്യഘട്ട പട്ടിക പ്രഖ്യാപനം വൈകാൻ കാരണമായതെന്നും അറിയുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട നേതൃയോഗം Indian National Congress കേന്ദ്ര ആസ്ഥാനത്ത് തുടരുകയാണ്. ചില മണ്ഡലങ്ങളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന പാർലമെന്റ് അംഗങ്ങളുടെ കാര്യത്തിലും അന്ത...
സംസ്ഥാനത്ത് സ്കോളർഷിപ്പ് വിതരണം വൈകുന്നു  വെന്ന് സിഎജി റിപ്പോർട്ട്
Kerala News

സംസ്ഥാനത്ത് സ്കോളർഷിപ്പ് വിതരണം വൈകുന്നു വെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിൽ അഞ്ച് വർഷം വരെ താമസം സംഭവിക്കുന്നതായി  സിഎജി കണ്ടെത്തൽ. നടപടിക്രമങ്ങളിലെ കാലതാമസം കാരണം പലർക്കും സ്കോളർഷിപ്പ് നഷ്ടപ്പെടുന്നതായും ഒരാൾക്ക് ഒന്നിലധികം സ്കോളർഷിപ്പുകൾ ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഗുണഭോക്താക്കളെ സംബന്ധിച്ച് സർവേയോ പദ്ധതികളുടെ അവലോകനമോ നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന വിവിധ സ്കോളർഷിപ്പ് പദ്ധതികളിലെ വീഴ്ചകളാണ് കണ്ടെത്തിയിരിക്കുന്നത്. പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സ്കോളർഷിപ്പ് ലഭിക്കേണ്ട അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ സർവേയോ പഠനമോ നടത്തിയിട്ടില്ല, അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവയിലെ പിഴവുക...
എഡിഎം നവീൻ ബാബു മരണം: തുടർ അന്വേഷണം ഭാഗികമായി അനുവദിച്ച് കോടതി
Business

എഡിഎം നവീൻ ബാബു മരണം: തുടർ അന്വേഷണം ഭാഗികമായി അനുവദിച്ച് കോടതി

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ തുടർ അന്വേഷണം ഭാഗികമായി അനുവദിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മെയ് 30നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. പി. പി. ദിവ്യയുടെ ഫോൺ വിവരങ്ങൾ ശേഖരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതി നടപടി. 2024 സെപ്റ്റംബർ 15നാണ് എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മുൻദിവസം കണ്ണൂർ കളക്ട്രേറ്റ് സമ്മേളനശാലയിൽ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ അപ്രതീക്ഷിതമായി എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി. പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു....
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത്ചൂടിന് ആശ്വാസമായി മഴയെത്തുന്നു
Weather

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത്ചൂടിന് ആശ്വാസമായി മഴയെത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂടിന് ആശ്വാസമായി മഴയെത്തുന്നു. ഇന്നുമുതല്‍ അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് വീണ്ടും മഴയെത്തുന്നത്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ ശ്രീലങ്കന്‍ തീരം സമീപം മന്നാര്‍ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്ന ഒരു ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം മുതല്‍ തെക്കന്‍ കര്‍ണാടകയും തമിഴ്നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാര്‍ച്ച് 16 മുതല്‍ 20 വരെയുള്ള തീയതികളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം
World

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് വിമാനത്താവള പരിസരത്ത് വൻ തീപിടിത്തമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധന സംഭരണ ടാങ്കിനാണ് തീപിടിച്ചതെന്നാണ് വിവരം. തീ നിയന്ത്രണവിധേയമാക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലേക്കുള്ള ആക്രമണങ്ങളും ശക്തമാകുകയാണ്. കഴിഞ്ഞ രാത്രി സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമം പ്രതിരോധ സേന തടഞ്ഞതായി റിപ്പോർട്ടുണ്ട്. യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ കിരീടാവകാശിയും യു.എ.ഇ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം ഇരുവരും വിലയിരുത്തിയതായും അറിയുന്നു. അതേസമയം ലക്ഷ്യം കൈവരിക്കുന്നതു വരെ ഇറാനെതിരെ ...
പിഎൻജി കണക്ഷനുള്ളവർക്ക് ഇനി എൽപിജി ഇല്ലെന്ന് കേന്ദ്രം
National

പിഎൻജി കണക്ഷനുള്ളവർക്ക് ഇനി എൽപിജി ഇല്ലെന്ന് കേന്ദ്രം

ഡൽഹി: പിഎൻജി കണക്ഷനുള്ളവർക്ക് പുതിയ എൽപിജി കണക്ഷൻ നേടാനോ നിലവിലുള്ള ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ അധിക കണക്ഷൻ നിലനിർത്താനോ അനുവാദമില്ലെന്ന് കേന്ദ്രം. എൽപിജി പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം.ഒരേ സമയം പിഎൻജിയും എൽപിജിയും ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കും. നിലവിൽ പിഎൻജി കണക്ഷനുകളുള്ള കുടുംബങ്ങൾ എൽപിജി കണക്ഷനുകൾ ഉപേക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എൽപിജി ബുക്കിങ് ഇടവേളയിലുൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്....
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
National

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി 17.40 കോടി വോട്ടർമാരാണ് ജനവിധി രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക ശുദ്ധീകരണം ലക്ഷ്യമാക്കി വ്യാപകമായ പട്ടിക പരിഷ്കരണം നടത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. പുതിയ വോട്ടർമാർ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ കേരളം – വോട്ടെടുപ്പ്: ഏപ്രിൽ 9; വോട്ടെണ്ണൽ: മെയ് 4അസം – വോട്ടെടുപ്പ്: ഏപ്രിൽ 9; വോട്ടെണ്ണൽ: മെയ് 4തമിഴ്നാട് – വോട്ടെടുപ്പ്: ഏപ്രിൽ 23; വോട്ടെണ്ണൽ: മെയ് 4പുതുച്ചേരി – വോട്ടെടുപ്പ്: ഏപ്രിൽ 9; വോട്ടെണ്ണൽ: മെയ് 4പശ്ചിമ ബംഗാൾ – വോട്ടെടുപ്പ്: ഏപ്രിൽ 23 (ഒന്നാം ഘട്ടം), ഏപ്രിൽ 29 (രണ്ടാം ഘട്ടം); വോട്ടെണ്ണൽ: മെയ് 4 കേരളത്ത...