BREAKING NEWS


തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത്ചൂടിന് ആശ്വാസമായി മഴയെത്തുന്നു

By Nagaram Network
rainkerala 1753444238850 5fbf7518 8b7c 40db 8370 545dbf4929ea 900x506 1

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂടിന് ആശ്വാസമായി മഴയെത്തുന്നു. ഇന്നുമുതല്‍ അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് വീണ്ടും മഴയെത്തുന്നത്.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ ശ്രീലങ്കന്‍ തീരം സമീപം മന്നാര്‍ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്ന ഒരു ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്.

വടക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം മുതല്‍ തെക്കന്‍ കര്‍ണാടകയും തമിഴ്നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാര്‍ച്ച് 16 മുതല്‍ 20 വരെയുള്ള തീയതികളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *