BREAKING NEWS


ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

By Nagaram Network
download 26

തിരുവനന്തപുരം: ആകാംക്ഷകൾക്ക് വിരാമമിട്ട് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ പത്തൊൻപത് സിറ്റിംഗ് എംഎൽഎമാരാണുള്ളത്. ആദ്യ പട്ടികയില്‍ എംപിമാർ ആരും ഇടംപിടിച്ചിട്ടില്ല.

രമേഷ് പിഷാരടിയാണ് പാലക്കാട് സ്ഥാനാർഥി. വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ ടി.എൻ. പ്രതാപനും പോർമുഖത്തുണ്ട്. കൊടുങ്ങല്ലൂരിൽ ഒ.ജെ.ജനീഷും തവനൂരിൽ വി.എസ്. ജോയിയും മത്സരരംഗത്തുണ്ട്. വൈക്കത്ത് സണ്ണി എം. കപിക്കാടിന് സീറ്റില്ല. ലൈംഗിക പീഡന കേസിൽ പ്രതിയായിട്ടും കോവളത്ത് എം. വിൻസെൻ്റ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

മണ്ഡലങ്ങളും സ്ഥാനാർഥികളും

ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ്

ധർമടം – അബ്ദുൾ റഷീദ്

തലശേരി – കെ.പി. സാജു

പേരാവൂർ – അഡ്വ. സണ്ണി ജോസഫ്

മാനന്തവാടി – ഉഷാ വിജയൻ

സുൽത്താൻ ബത്തേരി – എൽ.സി. ബാലകൃഷ്ണൻ

കൽപ്പറ്റ – അഡ്വ. ടി. സിദ്ദിഖ്

നാദാപുരം – കെ.എം. അഭിജിത്ത്

കൊയിലാണ്ടി – അഡ്വ. കെ. പ്രവീൺ കുമാർ

ബാലുശേരി – വി.ടി. സൂരജ്

എലത്തൂർ – വിദ്യാ ബാലകൃഷ്ണൻ

കോഴിക്കോട് നോർത്ത് – അഡ്വ. കെ. ജയന്ത്

നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്

വണ്ടൂർ – എ.പി. അനിൽ കുമാർ

തവനൂർ – വി.എസ്. ജയ്

പൊന്നാനി – നൗഷാദ് എ.ഐ.

തൃത്താല -വി.ടി. ബൽറാം

കോങ്ങാട് – കെ.എ. തുളസി

മലമ്പുഴ – എ. സുരേഷ്

പാലക്കാട് – രമേശ് പിഷാരടി

തരൂർ – കെ.സി. സുബ്രഹ്മണ്യൻ

ചിറ്റൂർ – അഡ്വ. സുമേഷ് അച്യുതൻ

നെന്മാറ – ടി. തങ്കപ്പൻ

ആലത്തൂർ – കെ.എൻ. ഫെബിൻ

മണലൂർ – ടി.എൻ. പ്രതാപൻ

ഒല്ലൂർ – അഡ്വ. ഷാജി ജെ. കൊടങ്കണ്ടത്ത്

തൃശൂർ – രാജൻ ജെ. പല്ലൻ

നാട്ടിക – അഡ്വ. സുനിൽ ലാലൂർ

കയ്പമംഗലം – ടി.എം. നാസർ

പുതുക്കാട് – കെ.എം. ബാബു രാജ്

ചാലക്കുടി – സനീഷ് കുമാർ ജോസഫ്

കൊടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്

അങ്കമാലി – റോജി എം. ജോൺ

ആലുവ – അൻവർ സാദത്ത്

പറവൂർ – വി.ഡി. സതീശൻ

എറണാകുളം – ടി.ജെ. വിനോദ്

തൃക്കാക്കര – ഉമാ തോമസ്

കുന്നത്തുനാട് – വി.പി. സജീന്ദ്രൻ

മൂവാറ്റുപുഴ – ഡോ. മാത്യു കുഴൽനാടൻ

വൈക്കം – കെ. ബിനിമോൻ

കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതുപ്പള്ളി – ചാണ്ടി ഉമ്മൻ

അരൂർ – ഷാനിമോൾ ഉസ്മാൻ

ചേർത്തല – കെ.ആർ. രാജേന്ദ്ര പ്രസാദ്

ഹരിപ്പാട് – രമേശ് ചെന്നിത്തല

മാവേലിക്കര – അഡ്വ. മുത്താര രാജ്

കരുനാഗപ്പള്ളി – സി.ആർ. മഹേഷ്

കൊട്ടാരക്കര – അഡ്വ. പി. അയിഷാ പോറ്റി

പത്തനാപുരം – ജ്യോതികുമാർ ചാമക്കാല

കുണ്ടറ – പി.സി. വിഷ്ണുനാഥ്

കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ

ചാത്തന്നൂർ – സൂരജ് രവി

ചിറയിൻകീഴ്- രമ്യാ ഹരിദാസ്

വട്ടിയൂർക്കാവ് – കെ. മുരളീധരൻ

കോവളം – എം. വിൻസെൻ്റ്

കണ്ണൂരും തിരുവനന്തപുരവും ഒഴിച്ചിട്ടാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ ഒരു മണ്ഡലത്തിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പെരുമ്പാവൂർ, തൃപ്പൂണിത്തുറ, അമ്പലപ്പുഴ തുടങ്ങിയ സീറ്റുകളിൽ സ്ഥാനാർഥികളിൽ തീരുമാനമായില്ല.

അതേസമയം, കോൺഗ്രസ് പട്ടികയിലെ പെരുമ്പാവൂർ സീറ്റിൽ വൻ ട്വിസ്റ്റ്. എൽദോസ് കുന്നപ്പള്ളിയുടെ പേര് വെട്ടി ഹൈക്കമാൻഡ്. ലൈംഗിക പീഡന കേസ് ഈ മാസം 26ന് കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മുഹമ്മദ് ഷിയാസ്, ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവർ പരിഗണനയിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *