കണ്ണൂർ: എഡിഎം നവീൻ ബാബു ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ തുടർ അന്വേഷണം ഭാഗികമായി അനുവദിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. മെയ് 30നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. പി. പി. ദിവ്യയുടെ ഫോൺ വിവരങ്ങൾ ശേഖരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതി നടപടി.

2024 സെപ്റ്റംബർ 15നാണ് എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മുൻദിവസം കണ്ണൂർ കളക്ട്രേറ്റ് സമ്മേളനശാലയിൽ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ അപ്രതീക്ഷിതമായി എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി. പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
