BREAKING NEWS


ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം

By Nagaram Network
download 45

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് വിമാനത്താവള പരിസരത്ത് വൻ തീപിടിത്തമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധന സംഭരണ ടാങ്കിനാണ് തീപിടിച്ചതെന്നാണ് വിവരം. തീ നിയന്ത്രണവിധേയമാക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു.

ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലേക്കുള്ള ആക്രമണങ്ങളും ശക്തമാകുകയാണ്. കഴിഞ്ഞ രാത്രി സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമം പ്രതിരോധ സേന തടഞ്ഞതായി റിപ്പോർട്ടുണ്ട്.

യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ കിരീടാവകാശിയും യു.എ.പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം ഇരുവരും വിലയിരുത്തിയതായും അറിയുന്നു.

അതേസമയം ലക്ഷ്യം കൈവരിക്കുന്നതു വരെ ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ സൈനിക വക്താവ് വ്യക്തമാക്കി. മറുവശത്ത്, ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ വിദേശകാര്യ മന്ത്രി നിഷേധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *