BREAKING NEWS


‘വോട്ട് സ്വീറ്റൻഡ് കേരള’: കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തീരുമാനം

By Nagaram Network
LBIcD6Br download 50

നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ‘വോട്ട് സ്വീറ്റൻഡ് കേരള’ ക്യാംപെയിൻ്റെ ഭാഗമായാണ് ഈ നീക്കം.

ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിൽ ആയിരിക്കും ഹൽവ വിതരണം നടത്തുക. യുവ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലകളിൽ നിന്ന് ഓരോന്നിലും 200 കന്നി വോട്ടർമാർക്ക് ഹൽവ നൽകും.

ഇതിനായുള്ള നടപടിക്രമങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ഇത്തവണത്തെ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് 4,66,408 കന്നി വോട്ടർമാരാണ് ഉള്ളത്. യുവ വോട്ടർമാരെ കൂടുതൽ ബൂത്തുകളിലേക്ക് ആകർഷിച്ച് പോളിംഗ് ശതമാനം ഉയർത്താനാണ് കമ്മീഷന്റെ ശ്രമം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *