BREAKING NEWS


പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് വേദിയിൽ കമൽഹാസൻ; ഏപ്രിൽ മൂന്നിന് കണ്ണൂരിൽ എത്തും

By Nagaram Network
pQwS1gfK download 37

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പങ്കെടുക്കും. കണ്ണൂർ മമ്പറത്ത് ഏപ്രിൽ മൂന്നിനാണ് അദ്ദേഹത്തിന്റെ സാന്നിധ്യം.

നേരത്തെ പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസകൾ അറിയിച്ചുകൊണ്ട് കമൽഹാസൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. “സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ശരിയായ തീരുമാനം എടുക്കണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.

ഇതിന് മുമ്പ് പിണറായി വിജയനെക്കുറിച്ചുള്ള ‘പിണറായി: ദ ലെജൻഡി’ എന്ന പ്രമാണചിത്രത്തിന്റെ പ്രദർശനത്തിനും കമൽഹാസൻ അതിഥിയായി എത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *