BREAKING NEWS


Author: Nagaram Network

ശശി തരൂർ എംപിയുടെ ഗൺമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; ഒരാൾ കസ്റ്റഡിയിൽ
Kerala News

ശശി തരൂർ എംപിയുടെ ഗൺമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; ഒരാൾ കസ്റ്റഡിയിൽ

മലപ്പുറം: ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ഗൺമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കാളികാവ് സ്വദേശി ഉമ്മറിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം വണ്ടൂർ അസംബ്ലി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എ.പി. അനിൽകുമാറിൻ്റെ പ്രചാരണത്തിന് പോകുന്നതിനിടെയാണ് സംഭവം. ഗതാഗത കുരുക്കിൽപ്പെട്ടപ്പോൾ എംപിയുടെ കാർ ഡ്രൈവർ ഹോണടിച്ചതിൽ പ്രകോപിതരായ സംഘമാണ് കയ്യേറ്റത്തിന് ശ്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ...
കോൺഗ്രസിൻ്റെ വാഗ്‌ദാനം പാഴായി : ശ്രുതി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കെ. റഫീഖ്
Kerala News

കോൺഗ്രസിൻ്റെ വാഗ്‌ദാനം പാഴായി : ശ്രുതി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കെ. റഫീഖ്

വയനാട്: ദുരന്തബാധിതർക്കായി പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിട്ടതിനെ തുടർന്ന് കോൺഗ്രസിനെതിരെ വിമർശനവുമായി സിപിഐഎം രംഗത്ത്. കുടുംബത്തെയാകെ നഷ്ടപ്പെട്ട ശ്രുതിയെയും കോൺഗ്രസ് വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചത്.120 ദിവസത്തിനുള്ളിൽ വീട് നൽകുമെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ നിലനിൽക്കുന്നുവെന്നും, കോൺഗ്രസിന്റെ വാഗ്ദാനം വിശ്വസിച്ച് ശ്രുതി ടൗൺഷിപ്പിലെ വീട് ഒഴിവാക്കി 15 ലക്ഷം രൂപ സ്വീകരിച്ചെന്നും റഫീഖ് പറഞ്ഞു. ഇപ്പോൾ പണം തിരികെ നൽകി ടൗൺഷിപ്പിൽ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമീപിച്ചതായും അദ്ദേഹം വ്യക്തമാക്കി.കേരളം മുഴുവൻ ചേർന്ന് സഹായിച്ച ശ്രുതിയെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. പണം സ്വീകരിക്കാൻ ഉപയോഗിച്ച ആപ്പിന്റെ വിവരങ്ങളും സുതാര്യമായി പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.തിരഞ്ഞെടുപ...
ഐഎൻഎസ് താരഗിരി കമ്മീഷൻ ചെയ്തു; നാവിക ശക്തിക്ക് കരുത്തേകി തദ്ദേശീയ സ്റ്റെൽത്ത് ഫ്രിഗേറ്റ്
National

ഐഎൻഎസ് താരഗിരി കമ്മീഷൻ ചെയ്തു; നാവിക ശക്തിക്ക് കരുത്തേകി തദ്ദേശീയ സ്റ്റെൽത്ത് ഫ്രിഗേറ്റ്

വിശാഖപട്ടണം: ഇന്ത്യയുടെ നാവിക ശക്തിക്ക് കൂടുതൽ കരുത്തേകി തദ്ദേശീയമായി നിർമിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് താരഗിരി കമ്മീഷൻ ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ സാന്നിധ്യത്തിലാണ് കപ്പൽ നാവിക സേനയ്ക്ക് സമർപ്പിച്ചത്.ആധുനിക റഡാർ, സോണാർ, മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നത്. യുദ്ധ ദൗത്യങ്ങൾ, സമുദ്ര സുരക്ഷ, കടൽക്കൊള്ള വിരുദ്ധ പട്രോളിങ് എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന ശേഷിയുള്ളതാണ് ഇത്.ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെയും സ്വയംപര്യാപ്തതയുടെയും ഉദാഹരണമാണ് ഐഎൻഎസ് താരഗിരിയെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. കപ്പലിന്റെ ഏകദേശം 75 ശതമാനവും തദ്ദേശീയമായി നിർമ്മിച്ചതാണ്.എംഎസ്എംഇകളുടെ സഹകരണത്തോടെ പ്രോജക്ട് 17എ പദ്ധതിയുടെ ഭാഗമായി മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡാണ് കപ്പൽ നിർമിച്ചിരിക്കുന്നത്. ...
വയനാട് പുനരധിവാസം: ‘ഇനിയും കൂടുതൽ തുക വേണം’; ഷാഫി പറമ്പിൽ എംപി
Kerala News

വയനാട് പുനരധിവാസം: ‘ഇനിയും കൂടുതൽ തുക വേണം’; ഷാഫി പറമ്പിൽ എംപി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി പിരിച്ച തുകയുടെ കണക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഇനിയും കൂടുതൽ തുക ആവശ്യമായി വരുമെന്ന് ഷാഫി വ്യക്തമാക്കി.പിരിച്ച തുകയേക്കാൾ കൂടുതൽ ചെലവ് ഉണ്ടാകുമെന്നും സർക്കാരിനെപ്പോലെ പണം ബാക്കി വരില്ലെന്നും, മുഴുവൻ കണക്കുകളും ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കട നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.ആർ. ബൈജുവിന്റെ പ്രചാരണത്തിനിടെയായിരുന്നു പ്രതികരണം.ഭവന നിർമാണത്തിനായി കോൺഗ്രസിന്റെ ജോയിന്റ് അക്കൗണ്ടിൽ 5,38,21,632 രൂപ ലഭിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. ഈ തുക ഭൂമി വാങ്ങുന്നതിനും മറ്റ് ചെലവുകൾക്കുമായി വിനിയോഗിച്ചതായും, നിലവിൽ വീട് നിർമാണത്തിനായി അക്കൗണ്ടിൽ പണമില്ലെന്നും അദ്ദേഹം പറഞ്ഞു.കെപിസിസിയുടെയും എഐസിസിയുടെയും ഫണ...
മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്:അടുത്ത മൂന്ന് ദിവസം മഴ..
Weather

മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്:അടുത്ത മൂന്ന് ദിവസം മഴ..

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് ദിവസം ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ആറാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.കേരള-കർണാടക-ലക്ഷദ്വീപ് ...
യുവനടിയെ പീഡിപ്പിച്ച കേസ്: രഞ്ജിത്തിന് ജാമ്യമില്ല
Kerala News

യുവനടിയെ പീഡിപ്പിച്ച കേസ്: രഞ്ജിത്തിന് ജാമ്യമില്ല

കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം നിഷേധിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.ജനുവരി 30നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മുൻപ് ഉണ്ടായിരുന്ന കേസുകളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും, ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. സാക്ഷികളുടെ മൊഴികളും മൊബൈൽ ടവർ വിവരങ്ങളും ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സാഹചര്യ തെളിവുകൾ പ്രതിക്കെതിരെയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.സംഭവത്തിന് പിന്നാലെ യുവതി കരഞ്ഞുകൊണ്ട് ഷൂട്ടിങ് ...
ഇറാനില്‍ യുഎസ് യുദ്ധ വിമാനം തകര്‍ന്നുവീണു
World

ഇറാനില്‍ യുഎസ് യുദ്ധ വിമാനം തകര്‍ന്നുവീണു

ടെഹ്‌റാന്‍: യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റ് വിമാനത്തില്‍ നിന്നും സ്വയം എജക്ട് ചെയ്ത് ചാടിയതായി റിപ്പോര്‍ട്ട്. ഇറാനിലെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുനിന്നാണ് പൈലറ്റ് ചാടിയതെന്നാണ് സൂചന. യുദ്ധം തുടങ്ങിയ ശേഷം ഇറാനിനകത്ത് നിന്ന് തകരുന്ന ആദ്യ യുഎസ് യുദ്ധവിമാനമാണിത്. യുഎസിന്റെ എഫ് 35 വിമാനമാണ് ഇറാന്‍ തകര്‍ത്തതെന്നാണ് വിവരം.പൈലറ്റിനായി സൈന്യം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൈലറ്റിനെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. അതേസമയം പൈലറ്റിനെ കണ്ടുകിട്ടിയാല്‍ ഉപദ്രവിക്കാതെ സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ഇറാന്‍ ജനതയ്ക്ക് കിട്ടിയ നിര്‍ദേശം.ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വിമാന അവശിഷ്ടങ്ങളുടെ ചിത്രം എഫ് 15 ഇ വിമാനത്തിന്റേതാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറാനിലെ പ്രാദേശിക മാധ്യമമായ ഐആര്‍...
അഞ്ജലി നായർക്ക് തിരിച്ചടി; ബാലറ്റിൽ പേര് മാറ്റണമെന്ന അപേക്ഷ  തള്ളി
Election

അഞ്ജലി നായർക്ക് തിരിച്ചടി; ബാലറ്റിൽ പേര് മാറ്റണമെന്ന അപേക്ഷ  തള്ളി

എറണാകുളം: തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ നൽകിയ ബാലറ്റിലെ പേര് മാറ്റാനുള്ള അപേക്ഷ വരണാധികാരി തള്ളി. ഔദ്യോഗിക പേരായ അഞ്ജലി പി.വി. തന്നെയാണ് ബാലറ്റിൽ ഉപയോഗിക്കേണ്ടതെന്ന് നിർദേശം നൽകി.അഞ്ജലി പി.വി. എന്ന പേരിനു പകരം ‘അഞ്ജലി നായർ’ എന്ന പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് അപേക്ഷ നൽകിയത്. ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സ്ഥാനാർഥി.പോസ്റ്റൽ ബാലറ്റിലടക്കം അഞ്ജലി പി.വി. എന്ന പേരാണ് ഇതിനകം നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ ഇനി പേര് മാറ്റം സാധ്യമല്ലെന്നും വരണാധികാരി വ്യക്തമാക്കി.അതേസമയം, പേര് മാറ്റം നിഷേധിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകില്ലെന്നും തുടർ നിയമനടപടി വേണമോയെന്ന് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അഞ്ജലി പ്രതികരിച്ചു. ...
ബിഹാറിൽ വിഷമദ്യം ദുരന്തം; മരണം അഞ്ചായി, ഒമ്പത് പേർ ചികിത്സയിൽ
National

ബിഹാറിൽ വിഷമദ്യം ദുരന്തം; മരണം അഞ്ചായി, ഒമ്പത് പേർ ചികിത്സയിൽ

പട്‌ന: ബിഹാറിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഒമ്പത് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് ബുധനാഴ്ച മുതൽ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്.ചികിത്സയിലുള്ള ഒമ്പത് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമ ചൗക്കിദാർ ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.സമ്പൂർണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. സംഭവത്തെ തുടർന്ന് സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മദ്യനിരോധന നയം പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.2016ൽ മദ്യനിരോധനം നടപ്പിലാക്കിയതിന് ശേഷം ഔദ്യോഗിക കണക്കുകൾ പ്രകാരം 1300ലധികം ആളുകൾ വ്യാജമദ്യം കഴിച്ച് മരിച്ചതായും റിപ്പോർട്ടുകൾ വ്...
നിപയും ഓഖിയും കൊറോണയും വന്നപ്പോൾ കേന്ദ്രം നിഷേധാത്മക സമീപനം സ്വീകരിച്ചു: മുഖ്യമന്ത്രി
Kerala News

നിപയും ഓഖിയും കൊറോണയും വന്നപ്പോൾ കേന്ദ്രം നിഷേധാത്മക സമീപനം സ്വീകരിച്ചു: മുഖ്യമന്ത്രി

കോഴിക്കോട്: കേരളത്തിന്റ വികസനത്തിന്‌ യാതൊരു പങ്കും കേന്ദ്ര സർക്കാർ വഹിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപയും ഓഖിയും കൊറോണയും വന്നപ്പോൾ കേന്ദ്രം നിഷേധാത്മക സമീപനം സ്വീകരിച്ചു. പല രാജ്യങ്ങളും സഹായ വാക്ധനങ്ങൾ നൽകിയപ്പോൾ കേന്ദ്രം അതും തടഞ്ഞു. കേന്ദ്രം കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കോഴിക്കോട്ടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനസംഖ്യാനുപാതമായ നികുതിയും കേന്ദ്രം നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയും ആർഎസ്എസും രാജ്യത്ത് ചിലയിടങ്ങളിൽ സ്വാധീനം ചെലുത്തുന്നു. ഇരുവർക്കുമെതിരെ ഒരക്ഷരം മിണ്ടാൻ പ്രതിപക്ഷം തയ്യാറായില്ലെന്ന് കോൺഗ്രസിനെയും മുഖ്യമന്ത്രി വിമർശിച്ചു. കേരളം തകരട്ടെ എന്നുള്ള സമീപനം സ്വീകരിക്കുന്ന നില പ്രതിപക്ഷം സ്വീകരിച്ചു. എല്ലാവരും നാട് തകരട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ തകരാൻ നമുക്കാവില്ലെന്നും മുഖ...